ഇന്‍ഷുറന്‍സ് പോളിസി ഉപഭോക്താക്കള്‍ക്ക് ആശ്വാസം; ഓംബുഡ്സ്മാന്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്തു

March 04, 2021 |
|
News

                  ഇന്‍ഷുറന്‍സ് പോളിസി ഉപഭോക്താക്കള്‍ക്ക് ആശ്വാസം; ഓംബുഡ്സ്മാന്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്തു

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. ഇന്‍ഷുറന്‍സ് സേവനത്തിലെ അപാകതകള്‍ സംബന്ധിച്ച് പോളിസി ഉടമകള്‍ക്കുള്ള പരാതികള്‍ പരിഹരിക്കുന്നതിനായി ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന്‍ ചട്ടങ്ങള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. ഇന്‍ഷുറന്‍സ് രംഗത്തെ പരാതികള്‍ സമയബന്ധിതമായും കുറഞ്ഞചെലവിലും നിഷ്പക്ഷമായും പരിഹരിക്കാനാനും പുതിയ ഭേദഗതിയിലൂടെ സാധിക്കും.

ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ട് 2021 മാര്‍ച്ച് 2 ന് ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന്‍ ചട്ടം, 2017 - ല്‍ സമഗ്രമായ ഭേദഗതികള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. ഇന്‍ഷ്വര്‍ ചെയ്യുന്ന വ്യക്തികള്‍,സ്ഥാപനങ്ങള്‍, ഏജന്റുമാര്‍, ബ്രോക്കര്‍മാര്‍, മറ്റ് ഇടനിലക്കാര്‍ എന്നിവരുടെ സേവനത്തിലെ അപാകതകള്‍ സംബന്ധിച്ച തര്‍ക്കങ്ങളില്‍ ഓംബുഡ്സ്മാന്‍ മുമ്പാകെ സമര്‍പ്പിക്കാവുന്ന പരാതികളുടെ വ്യാപ്തി നിയമ ഭേദഗതിയോടെ വര്‍ദ്ധിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.

ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിച്ച് പരാതികള്‍ നല്‍കുന്നതിന് നിയമഭേദഗതി പോളിസി ഉടമകളെ സഹായിക്കും. ഇത് വലിയ നേട്ടമയാണ് വിലയിരുത്തുന്നത്. പോളിസി ഉടമകള്‍ക്ക് അവരുടെ പരാതികളുടെ തല്‍സ്ഥിതി ഇനി മുതല്‍ ഓണ്‍ലൈനില്‍ അറിയാന്‍ സാധിക്കുന്ന ഒരു പരാതി പരിഹാര സംവിധാനം ഇതോടെ സംജാതമാകും. കൂടാതെ, വാദം കേള്‍ക്കുന്നതിനായി ഓംബുഡ്സ്മാന് വീഡിയോ കോണ്‍ഫറന്‍സിംഗ് ഉപയോഗിക്കാനാകും.

ഏതെങ്കിലും ഒരു ഓംബുഡ്സ്മാന്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയാണെങ്കില്‍ ഈ ഒഴിവ് നികത്തുന്നതു വരെ മറ്റൊരു ഓംബുഡ്സ്മാന് അധിക ചാര്‍ജ് നല്‍കുന്നതിന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഓംബുഡ്സ്മാന്‍ നിയമന പ്രക്രിയയുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനും നിയുക്ത വ്യക്തികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം സാധ്യമാക്കുന്നതിനും നിരവധി ഭേദഗതികള്‍ പുതുതായി കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലോ ഇന്‍ഷുറന്‍സ് മേഖലയിലെ ഉപഭോക്തൃ സംരക്ഷണ വിഷയങ്ങളില്‍ ഇടപെടുന്നതില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ളതോ ആയ ഒരു വ്യക്തിയെ ഓംബുഡ്സ്മാന്‍തെരഞ്ഞെടുപ്പ് സമിതിയില്‍ ഉള്‍പ്പെടുത്തുമെന്നും കേന്ദ്രം വ്യക്തമാക്കി.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved