
പാചകവാതക സിലിണ്ടറുകളുടെ സൗജന്യ വിതരണവുമായി ബന്ധപ്പെട്ട നയം സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ഏപ്രിലില്‍ നടത്തിയ പ്രഖ്യാപനത്തിന് വിരുദ്ധമായി, ഇപ്പോള്‍ പദ്ധതിയ്ക്ക് ഫണ്ട് നല്‍കുന്നതിന് പകരം ഉപഭോക്താക്കള്‍ മൂന്നാമത്തെ സിലിണ്ടറിന് ആദ്യം പണം നല്‍കേണ്ടി വരുമെന്നും പിന്നീട് അത് തിരിച്ചടയ്ക്കുമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. രാജ്യത്തെ 80 ദശലക്ഷം കുടുംബങ്ങളെ ഈ തീരുമാനം ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. പ്രധാന്‍ മന്ത്രി ഉജ്ജ്വല യോജനയ്ക്ക് (പിഎംയുവൈ) അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 14.2 കിലോഗ്രാം തൂക്കമുള്ള മൂന്ന് സൗജന്യ എല്‍പിജി (ദ്രവീകൃത പെട്രോളിയം ഗ്യാസ്) സിലിണ്ടറുകള്‍ ലഭിക്കും.
2020 ജൂണ്‍ അഞ്ചിന് സര്‍ക്കാര്‍ ഓയില്‍ റീട്ടെയിലര്‍മാര്‍ ഒരു സര്‍ക്കുലര്‍ തയ്യാറാക്കിയിരുന്നു. ഏപ്രില്‍, മെയ് മാസങ്ങളില്‍ പേയ്മെന്റ് സ്വീകരിച്ച് അത് ഉപയോഗിച്ച ഉപഭോക്താക്കള്‍, മൂന്നാമത്തെ സിലിണ്ടറിന് സ്വന്തമായി പേയ്മെന്റ് നടത്തണമെന്ന് ഈ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. കുടിശ്ശികയുള്ള ഏതെങ്കിലും തുക കുറച്ചതിനുശേഷം ഒഎംസി തിരിച്ചടവ് നടത്തുമെന്നും എല്‍പിജി വിതരണത്തിന്റെ സ്ഥിരീകരണം അതത് ഒഎംസി പോര്‍ട്ടലുകളില്‍ പ്രതിഫലിപ്പിക്കുമെന്ന് സര്‍ക്കുലര്‍ പറയുന്നു.
പദ്ധതി പ്രകാരം 240.9 സിലിണ്ടറുകള്‍ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്യുമായിരുന്നുവെങ്കിലും കണക്കനുസരിച്ച് 42 ശതമാനം സിലിണ്ടറുകള്‍ മാത്രമാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. മുന്‍കൂര്‍ പേയ്മെന്റ് ഉപയോഗിച്ച് എല്‍പിജി സിലിണ്ടറുകള്‍ വാങ്ങാത്തവര്‍ക്ക് 2021 മാര്‍ച്ച് 31 വരെ ഇത് ചെയ്യാന്‍ കഴിയുന്നതാണ്. എല്‍പിജി വാങ്ങുന്നതിനായി ആദ്യത്തേത് ഉപയോഗിക്കുമ്പോള്‍ മാത്രമേ രണ്ടാമത്തെ പേയ്മെന്റ് അവസാനിപ്പിക്കുകയുള്ളൂ.
കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ മാര്‍ച്ചില്‍ ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗണ്‍ മൂലം പാവപ്പെട്ട കുടുംബങ്ങളില്‍ ഉണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനായി, സൗജന്യ എല്‍പിജി സിലിണ്ടറുകളുടെ പദ്ധതി ഇക്കഴിഞ്ഞ ഏപ്രില്‍ ആദ്യ ആഴ്ചയില്‍ തന്നെ ആരംഭിച്ചിരുന്നു. രാജ്യത്തെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് 50 ദശലക്ഷം എല്‍പിജി കണക്ഷനുകള്‍ വിതരണം ചെയ്യുന്നതിനായി 2016 മെയ് ഒന്നിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, പിഎംയുവൈ (പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന) പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.