എയര്‍ ഇന്ത്യയെ കയ്യൊഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; ഓഹരികള്‍ വിറ്റഴിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകും

June 29, 2019 |
|
News

                  എയര്‍ ഇന്ത്യയെ കയ്യൊഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; ഓഹരികള്‍ വിറ്റഴിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകും

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം. കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് എയര്‍ ഇന്ത്യക്ക് കൂടുതല്‍ പിന്തുണയുണ്ടെന്നാണ് വ്യോമയാന മന്ത്രാലയം ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്നാണ് വ്യോമയാന മന്ത്രാലയം ഇപ്പോള്‍ പറയുന്നത്.

അതേസമയം എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കം പരാജയപ്പെട്ടിരുന്നു. ഓഹരികള്‍ ഏറ്റെടുക്കാന്‍ നിക്ഷേപകര്‍ വരാത്തത് മൂലം വലിയ പ്രതിസന്ധിയാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ നേരിടുന്നത്. എന്നാല്‍ എയര്‍ ഇന്ത്യയുടെ ആകെ കടം മാര്‍ച്ച് മാസം വരെ 58,351 കോടി രൂപയായെന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പൂരി രാജ്യസഭയില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. 

എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പന നടത്താന്‍ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ താത്പര്യപത്രം ക്ഷണിച്ചിട്ടും നിക്ഷേപകര്‍ ആരും തന്നെ എത്താതിരുന്നത് കമ്പനിക്ക് വലിയ തിരിച്ചടിയായിരുന്നു.എന്നാല്‍ ആസ്തി വില്‍പ്പനയിലൂടെ കൂടുതല്‍ തുക സമാഹരിക്കുമെന്ന വാര്‍ത്തകളും നേരത്തെ പുറത്തുവന്നിരുന്നു. ആസ്തി വില്‍പ്പനയിലൂടെ കമ്പനിയുടെ വാര്‍ഷിക പലിശ 4,400 കോടി രൂപയില്‍ നിന്ന് 2,700 കോടി രൂപയായി കുറക്കാന്‍ എയര്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ച പോലെ കാര്യങ്ങള്‍ നടക്കാത്തത് മൂലം എയര്‍ ഇന്ത്യ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved