
ന്യൂഡല്‍ഹി: ജിഎസ്ടി റിട്ടേണ്‍ തീയ്യതി നീട്ടുന്നത് പതിവാകുന്നു. ജിഎസ്ടിആര്‍ 3ബി ഫോമില്‍ ഉള്‍പ്പെട്ടവരുടെ റിട്ടേണ്‍ തീയ്യതിയാണ് നീട്ടിയത്. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതി ഏപ്രില്‍ 23 ലേക്കാണ് ഇപ്പോള്‍ നീട്ടിയത്. 2019 ഏപ്രില്‍ 20നായിരുന്നു റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നീട്ടിയിരുന്നത്. ഇപ്പോള്‍ റിട്ടേണ്‍ അടക്കേണ്ട തീയതി കേന്ദ്രസര്‍ക്കാര്‍ നീട്ടിയിരിക്കുകയാണ്. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തടസ്സങ്ങള്‍ നിലനില്‍ക്കുന്നത് മൂലമാണ് തീയ്യതി നീട്ടിയത്.
റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തിരക്കുകളും മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും ജിഎസ്ടി തീയ്യതി നീട്ടുന്നതിനാ കാരണമായിട്ടുണ്ട്. നിലവില്‍ ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്ന ലളിതമായ മാര്‍ഗങ്ങള്‍ രാജ്യത്തില്ലെന്നാണ് ആരോപണം.