പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കലിലൂടെ കേന്ദ്രസര്‍ക്കാര്‍ മൂന്ന് ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള നീക്കം; കമ്പനികളില്‍ സ്വകാര്യവത്ക്കരണം പൂര്‍ണമായും നടപ്പിലാക്കും

August 09, 2019 |
|
News

                  പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കലിലൂടെ കേന്ദ്രസര്‍ക്കാര്‍ മൂന്ന് ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള നീക്കം; കമ്പനികളില്‍ സ്വകാര്യവത്ക്കരണം പൂര്‍ണമായും നടപ്പിലാക്കും

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര പൊതുമേഖലാ കമ്പനികളുടെ ഓഹരി വിറ്റഴിക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ മൂന്ന് ലക്ഷം കോടി രൂപ സമാഹരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഓഹരി വില്‍പ്പനയിലൂടെ വന്‍ തുക സമാഹരിക്കാന്‍ തീരുമാനം എടുത്തിട്ടുള്ളത്. ഭൂമി വില്‍പ്പനയിലൂടെയും, കെട്ടിട വില്‍പ്പനയിലൂടെയും കേന്ദ്രസര്‍ക്കാര്‍ വന്‍ തുക സമാഹരിക്കനുള്ള നടപടികളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ടുള്ള നീക്കങ്ങളും നടപടികളും കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഓഹരി വിറ്റഴിക്കലിലൂടെ കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷം ഒരുലക്ഷം കോടി രൂപ സമാഹരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. ഈ തുകയിലൂടെ പൊതുമേഖലാ കമ്പനികള്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ കരകയറ്റാനാകില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. 

ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, എയര്‍ ഇന്ത്യ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഓഹരികള്‍ വിറ്റഴിക്കാനും, ആസ്തികള്‍ വിറ്റഴിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി വിവധ കമ്പനികളില്‍ സ്വകാര്യവത്ക്കരണം നടത്താനുള്ള നീക്കങ്ങളും ഉണ്ടായേക്കും.ബിഎസ്എന്‍എല്ലിന് കീഴിലുള്ള 70,000 ടവറുകള്‍, ഗെയ്‌ലിനും കീഴിലുള്ള പൈപ്പ് ലൈനുകള്‍,ഏകദേശം 11,500 കി.മീറ്റര്‍ വരെ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

ഈ സ്ഥാപനങ്ങളുടെ കീഴിലുലള്ള ഉപകരണങ്ങള്‍ പാട്ടത്തിന് നല്‍കാനോ, വിറ്റഴിക്കാനോ ആണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തതെന്നാണ് വിവരം. നിലവില്‍ രാജ്യത്തെ മുന്‍ നിര പൊതുമേഖലാ കമ്പനിയായ ബിഎസ്എന്‍എല്ലിന്റെയും, എംടിഎന്‍എല്ലിന്റെയും ടവറുകള്‍ പാട്ടത്തിന് നല്‍കിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ബിഎസ്എന്‍എല്ലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 313,051 ടവറുകളും, എംടിഎന്‍എല്ലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 392 മൊബൈല്‍ ടവറുകളും വാടകയ്ക്ക് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കടുത്ത സാമ്പത്തിക പ്രതസന്ധിയിലൂടെ കടന്നുപോകുന്ന 23 പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്ക്കരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നു. ഇതില്‍ എയര്‍ ഇന്ത്യ അടക്കമുള്ള പൊതുമേഖലാ കമ്പനിയും ഉള്‍പ്പെട്ടിട്ടുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved