സര്‍ക്കാര്‍ സര്‍വീസിലെ എല്ലാ കരാര്‍ ജീവനക്കാര്‍ക്കും 6 മാസം പ്രസവാവധി; മുഴുവന്‍ ശമ്പളത്തോടെ അവധി അനുവദിച്ച് ഉത്തരവായി

January 05, 2021 |
|
News

                  സര്‍ക്കാര്‍ സര്‍വീസിലെ എല്ലാ കരാര്‍ ജീവനക്കാര്‍ക്കും 6 മാസം പ്രസവാവധി; മുഴുവന്‍ ശമ്പളത്തോടെ അവധി അനുവദിച്ച് ഉത്തരവായി

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസിലെ എല്ലാ കരാര്‍ ജീവനക്കാര്‍ക്കും മുഴുവന്‍ ശമ്പളത്തോടെയും 180 ദിവസം പ്രസവാവധി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. മുന്‍പ് ഒരു വര്‍ഷത്തിലേറെ കരാര്‍ ജോലി ചെയ്യുന്നവര്‍ക്കു മാത്രമാണ് പ്രസവാവധി അനുവദിച്ചിരുന്നത്. ഉത്തരവിന് 2018 ഫെബ്രുവരി 27 മുതല്‍ പ്രാബല്യമുണ്ട്. 180 ദിവസത്തിനു മുന്‍പ് കരാര്‍ കാലാവധി അവസാനിച്ചാല്‍ അതുവരെയായിരിക്കും അവധി.

മെഡിക്കല്‍ ഓഫിസര്‍ നിശ്ചയിക്കുന്ന പ്രസവ തീയതിക്കു മൂന്നാഴ്ച മുന്‍പു മുതലാകും അവധി ലഭിക്കുക.  ഗര്‍ഭപാത്രം നീക്കാനുള്ള ശസ്ത്രക്രിയയ്ക്കായി കരാര്‍ ജീവനക്കാര്‍ക്കും കരാര്‍ കാലാവധി നോക്കാതെ 6 ആഴ്ച അവധി നല്‍കും. കരാര്‍ ജീവനക്കാര്‍ കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

Related Articles

© 2025 Financial Views. All Rights Reserved