ഫ്‌ലെക്‌സിബിള്‍ ഫ്യുവല്‍ എന്‍ജിനുകള്‍ ആറുമാസത്തിനകം ആവിഷ്‌കരിക്കണമെന്ന് കമ്പനികള്‍ക്ക് കേന്ദ്ര നിര്‍ദേശം

December 24, 2021 |
|
News

                  ഫ്‌ലെക്‌സിബിള്‍ ഫ്യുവല്‍ എന്‍ജിനുകള്‍ ആറുമാസത്തിനകം ആവിഷ്‌കരിക്കണമെന്ന്  കമ്പനികള്‍ക്ക് കേന്ദ്ര നിര്‍ദേശം

കൊച്ചി: പെട്രോളിനൊപ്പം എഥനോള്‍, മെഥനോള്‍ തുടങ്ങിയ ജൈവ ഇന്ധനങ്ങളും ഉപയോഗിക്കാവുന്ന ഫ്‌ലെക്‌സിബിള്‍ ഫ്യുവല്‍ എന്‍ജിനുകള്‍ ആറുമാസത്തിനകം ആവിഷ്‌കരിക്കണമെന്ന് കാര്‍ കമ്പനികള്‍ക്കു കേന്ദ്ര നിര്‍ദേശം. കഴിഞ്ഞ ദിവസം ഫയല്‍ ഒപ്പുവച്ചതായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി വെളിപ്പെടുത്തി. നിലവില്‍ 10% എഥനോള്‍ പെട്രോളില്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇതിലുമേറെ എഥനോള്‍ ചേര്‍ത്താല്‍ നിലവിലുള്ള എന്‍ജിനുകളില്‍ ഉപയോഗിക്കാനാകില്ല.

പെട്രോളിന്റെ ഉപയോഗം കുറയ്ക്കാന്‍, രാജ്യത്തു കരിമ്പില്‍നിന്ന് ധാരാളമായി ഉല്‍പാദിപ്പിക്കാനാകുന്ന എഥനോള്‍ ഉപയോഗം കൂട്ടണമെന്നതാണു സര്‍ക്കാരിന്റെ നിലപാട്. ഇതിന് ഫ്‌ലെക്‌സ്എന്‍ജിനുകള്‍ വേണ്ടിവരും. എഥനോള്‍ 20% ആയി ഉടന്‍തന്നെ ഉയര്‍ത്താനാണ് തീരുമാനം. ബ്രസീലില്‍ വ്യാപകമായി ഫ്‌ലെക്‌സി ഫ്യുവല്‍ വാഹനങ്ങള്‍ ഓടുന്നുണ്ട്. ടിവിഎസ്, ബജാജ് ഓട്ടോ എന്നിവര്‍ എഥനോള്‍ മാത്രമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 2 വീലര്‍, 3 വീലര്‍ എന്‍ജിനുകള്‍ രൂപപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Read more topics: # Nitin Gadkari,

Related Articles

© 2025 Financial Views. All Rights Reserved