ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അനുകൂല സാഹചര്യമെന്ന് ഒല സിഇഒ

August 16, 2021 |
|
News

                  ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അനുകൂല സാഹചര്യമെന്ന് ഒല സിഇഒ

ന്യൂഡല്‍ഹി: വാഹന വ്യവസായ രംഗത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (ഇവി) അനുകൂല സാഹചര്യമാണ് നിലവിലുളളതെന്ന് ഒല സിഇഒ ഭവിഷ് അഗര്‍വാള്‍. ഇലക്ട്രിക് വാഹന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഗുണപരമായ അനേകം കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവികള്‍ക്ക് ആവശ്യമായ ഘടകങ്ങള്‍ നിര്‍മ്മിക്കാന്‍ രാജ്യത്ത് കൂടുതല്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലെ ഫാക്ടറിക്ക് സമീപം ഒല ഒരു വിതരണ പാര്‍ക്ക് സ്ഥാപിക്കും. ഫ്യൂച്ചര്‍ ഫാക്ടറികള്‍ സ്ഥാപിക്കാന്‍ മറ്റ് സംസ്ഥാനങ്ങളെയും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിയുടെ സുപ്രധാന ഘടകമായ ബാറ്ററി നിര്‍മിക്കുന്നതിന് ഇന്ത്യയില്‍ പങ്കാളികളെ തേടുമെന്നും അഗര്‍വാള്‍ വ്യക്തമാക്കി. ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച്, ഒലയുടെ ഇലക്ട്രിക് ഇരുചക്ര വാഹന ശ്രേണിയിലെ ആദ്യ പതിപ്പായ ഒല എസ്1 അവതരിപ്പിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എസ്1, എസ്1 പ്രോ എന്നിങ്ങനെ രണ്ടു വകഭേദങ്ങളില്‍ എത്തുന്ന സ്‌കൂട്ടര്‍ മാറ്റ്, മെറ്റാലിക് ഫിനിഷിങില്‍, അതിശയകരമായ പത്തു നിറങ്ങളിലാണ് ഉപഭോക്താക്കളിലേക്കെത്തുക. സ്വാതന്ത്ര്യദിനത്തില്‍ ഒല സിഇഒ ഭവിഷ് അഗര്‍വാള്‍ ഒല ഇ-സ്‌കൂട്ടറുകളുടെ അവതരണം പ്രഖ്യാപിച്ചത്.

Read more topics: # ola, # ഒല,

Related Articles

© 2025 Financial Views. All Rights Reserved