മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ പങ്ക് ചേരാന്‍ ആഗോള കപ്പല്‍ ഉടമകളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നു

June 20, 2020 |
|
News

                  മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ പങ്ക് ചേരാന്‍ ആഗോള കപ്പല്‍ ഉടമകളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നു

ന്യൂഡല്‍ഹി: മെയ്ക്ക് ഇന്‍ ഇന്ത്യ നയം പ്രയോജനപ്പെടുത്തുന്നതിനായി ആഗോള കപ്പല്‍ ഉടമകളെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. പൊതുസംഭരണത്തിനായി സര്‍ക്കാര്‍ അടുത്തിടെ മെയ്ക്ക് ഇന്‍ ഇന്ത്യ നയം പരിഷ്‌കരിച്ചിരുന്നു. അതിന് കീഴില്‍ 200 കോടിയില്‍ താഴെ മൂല്യമുള്ള എല്ലാ സേവനങ്ങളും സംഭരിക്കുന്നതിന് യോഗ്യതയുള്ള അതോറിറ്റിയുടെ അംഗീകാരമില്ലാതെ ആഗോള ടെണ്ടര്‍ അന്വേഷണം പുറപ്പെടുവിക്കില്ല.

മെയ്ക്ക് ഇന്‍ ഇന്ത്യ നയം ദീര്‍ഘകാലത്തേക്ക് ഇന്ത്യന്‍ പതാക കപ്പലുകളുടെ എണ്ണം ഇരട്ടിയാക്കാനുള്ള അവസരം നല്‍കുമെന്നാണ് കണക്കാക്കുന്നത്. ഇപ്പോഴത്തെ 450 ല്‍ നിന്ന് ഏകദേശം 900 വരെ ഉയര്‍ത്താന്‍ സാധിച്ചേക്കും. 3 വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ നിക്ഷേപത്തിലൂടെ അതിലും കൂടുതല്‍ സാധ്യതകള്‍ അവശേഷിക്കുന്നതായും ഷിപ്പിംഗ് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

അഡ്മിനിസ്‌ട്രേഷന്‍, പരിശീലനം ലഭിച്ച നാവികര്‍, കപ്പല്‍ മാനേജുമെന്റ് കഴിവുകള്‍, എന്നിവയുള്ള ലോകമെമ്പാടുമുള്ള കപ്പല്‍ ഉടമകളെ സര്‍ക്കാര്‍ ചരക്കുകളുടെ ഗതാഗതവുമായി ബന്ധപ്പെട്ട മെയ്ക്ക് ഇന്‍ ഇന്ത്യ നയം പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യയിലേക്ക് ക്ഷണിക്കുന്നു. സര്‍ക്കാരിന്റെ ചരക്ക് ഗതാഗത നയം നടപ്പാക്കാനുള്ള ഇന്ത്യന്‍ ഷിപ്പിംഗിന്റെ സന്നദ്ധത ഷിപ്പിംഗ് മന്ത്രി മന്‍സുഖ് മണ്ടാവിയ അവലോകനം ചെയ്തതായി പ്രസ്താവനയില്‍ പറയുന്നു.

Related Articles

© 2025 Financial Views. All Rights Reserved