
ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. 26 ശതമാനാമാക്കി മാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ മുതിര്‍ന്നിട്ടുള്ളത്. ഓഹരി വില്‍പ്പനയിലൂടെ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തം വിപുലപ്പെടുത്താനും വന്‍തുക സമാഹരിക്കാനുമാണ് നടപ്പുസാമ്പത്തിക വര്‍ഷം കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓഹരി പങ്കാളിത്തം കേന്ദ്രസര്‍ക്കാര്‍ 26 ശതമാനമാക്കി ചുരുക്കാനുള്ള കരട് നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം നടപ്പുസാമ്പത്തിക വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ കമ്പനികളുടെ ഓഹരി വിറ്റഴിക്കലിലൂടെ 1.05 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓഹരി വില്‍പ്പനയിലൂടെ കൂടുതല്‍ തുക കേന്ദ്രസര്‍ക്കാറിന് സമാഹരിക്കാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.
ഈ മാസം അവസാനത്തോടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുമെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പ്രാരംഭ നടപടികള്‍ ആകരംഭിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത് തന്നെ ഓഹരി വിറ്റഴിക്കാനുള്ള കുറിപ്പ് ഡിപ്പാര്‍ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ് ആന്‍ഡ് പബ്ലിക്ക് അസറ്റ് മാനേജ്മെന്റ് (ഡിഐപിഎഎം) പുറത്തിറക്കിയേക്കുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓഹരികള്‍ വിറ്റഴിച്ച് വിവിധ പൊതുമേഖലാ കമ്പനികളെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതിയിടുന്നത്.
പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികളുടെ 100 ശതമാനം ഓഹരി വിറ്റ് വഴിക്കാനുള്ള നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. 76 ശതമാനം ഓഹരി വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കം പരാജയപ്പെട്ടത് മൂലമാണ് എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരി വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിട്ടുള്ളത്. നിക്ഷേപകരെ എത്തിക്കാതെ എയര്‍ ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധിക്ക് മോചനമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ധനമന്ത്രി നിര്‍മ്മല സീതാരാമന് ജൂലൈ അഞ്ചിന് അവതരിപ്പിച്ച ബജറ്റില്‍ ഓഹരി ഇടപാടില്‍ കുറവ് വരുത്തുമെന്നാണ് പറഞ്ഞിട്ടുള്ളത്. നിലവിലെ വ്യവസ്ഥ പ്രകാരം 51 സതമാനം ഓഹരി ഇടപാട് നടത്താമെന്നാണ് വ്യവ്സ്ഥ. ഇത് വെട്ടിച്ചുരുക്കുമെന്നാണ് ധനമന്ത്രി നിര്‍മ്മല സീതീരാമന് വ്യക്തമാക്കിയിട്ടുള്ളത്.