
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനന സ്ഥാപനമായ കോള്‍ കോള്‍ ഇന്ത്യയെ വിഭജിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായതായി റിപ്പോര്‍ട്ട്. വിഭജനത്തിലൂടെ കമ്പനിയുടെ വരുമാനത്തിലും ലാഭത്തിലും ഉയര്‍ന്ന നേട്ടമുണ്ടാക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കോള്‍ ഇന്ത്യയുടെ വിവിധ യൂണിറ്റുകളിലൂള്ള കമ്പനി വിഭാഗങ്ങളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം വികസിപ്പിക്കാനുള്ള തയ്യാറെടുപ്പാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്നതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അതേസമയം കല്‍ക്കരി മന്ത്രാലയവും, കോള്‍ ഇന്ത്യയും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം. കൂടുതല്‍ നിക്ഷേപകരെ എത്തിച്ച് കോള്‍ ഇന്ത്യയുടെ പ്രവര്‍ത്തനത്തെയും, ഉത്പ്പാദന മികവിനെയും ശക്തിപ്പെടുത്തുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും വലി പൊതുമേഖലാ കല്‍ക്കരി ഖനന നിയുടെ വിഭജനത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രവര്‍ത്തനം വികസിപ്പിക്കാനും കോള്‍ ഇന്ത്യയിയില്‍ നിന്നുള്ള വരുമാനത്തെ ശക്തിപ്പെടുത്താനും കോള്‍ ഇന്ത്യയുടെ യൂണിറ്റുകളെ പ്രത്യേക പരിഗണനയില്‍ ഉള്‍പ്പെടുത്തി ലിസ്റ്റുകളാക്കി പ്രവര്‍ത്തിപ്പിക്കാനും ഡിപ്പാര്‍ട്‌മെന്റ് ഓഫ് ആന്‍ഡ് അസറ്റ് മാനേജ്‌മെന്റ് നിര്‍ദേശം വെച്ചതായാണ് വിവരം.
കോള്‍ ഇന്ത്യയെ വിഭജിക്കുന്നതിലൂടെ രാജ്യത്തെ ആഭ്യന്തര കല്‍ക്കരി ഉത്പ്പാദനം വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര ഉത്പ്പാദനത്തിലും കല്‍ക്കരിയുടെ കയറ്റുമതിയിലും വന്‍വളര്‍ച്ചയാണ് വിഭജന നീക്കത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പൊതുമേഖലാ കമ്പനികളുടെ വിപുലീകരണ പ്രവര്‍ത്തനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഉയര്‍ന്ന വളര്‍ച്ചയാണ് നടപ്പുസാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്നത്.
നടപ്പുസാമ്പത്തിക സര്‍ക്കാര്‍ 1.05 ട്രില്യണ്‍ ഡോളര്‍ വരുമാന നേട്ടമാണ് ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞിട്ടുള്ളത്. ഈ ലക്ഷ്യം കേന്ദ്രസര്‍ക്കാരറിന് നേടണമെങ്കില്‍ കൂടുതല്‍ നിക്ഷേപം എത്തിക്കാനുള്ള സാഹചര്യം കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിക്കേണ്ടത് അിവാര്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുമേഖലാ കല്‍ക്കരി ഖനന സ്ഥാപനമായ കോള്‍ ഇന്ത്യ കേന്ദ്രസര്‍ക്കാര്‍ വിഭജിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറായിട്ടുള്ളത്.