
ന്യൂഡല്‍ഹി: രാജ്യത്തെ നിര്‍മ്മാണ കരാറുകളില്‍ 100 ശതമാനം നേരിട്ടുള്‌ള വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വാണിജ്യ മന്ത്രാലയം തീരുമാനിച്ചതായും, കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരത്തിന് തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. നിര്‍മ്മാണ മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നീക്കത്തിനായി ഇപ്പോള്‍ തയ്യാറെടുക്കുന്നത്. എന്നാല്‍ നിലവിലെ വിദേശ നിക്ഷേ നിയമമനുസരിച്ച് ഓട്ടാമാറ്റിക് മേഖലയിലുള്ള നിര്‍മ്മാണ മേഖലയിലുള്ള വിദേശ നിക്ഷേപത്തിന് മാത്രമേ 100 ശതമാനം അനുമതിയുഴള്ളുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ആഗോള ടെക് മേഖലയിലുള്ള വിവിധ കമ്പനികള്‍ രാജ്യത്തെ കരാര്‍ നിര്‍മ്മാണ മേഖലയില്‍ ഇടം നേടാനുള്ള താത്പര്യവും അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം നിര്‍മ്മാണ കരാറുകളില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നല്‍കാനുള്ള തയ്യാറെടുപ്പെടുകള്‍ ആരംഭിച്ചിട്ടുള്ളത്. അതേസമയം രാജ്യത്തെ ആകെ വിദേശ നിക്ഷേപത്തില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനം ഇടിവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2018-2019 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം 44.36 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്.