10,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് ഭാരത് ബോണ്ട് ഇടിഎഫുമായി സര്‍ക്കാര്‍

October 25, 2021 |
|
News

                  10,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് ഭാരത് ബോണ്ട് ഇടിഎഫുമായി സര്‍ക്കാര്‍

10,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ വീണ്ടും ഭാരത് ബോണ്ട് ഇടിഎഫ് പുറത്തിറക്കുന്നു. പൊതുമേഖല സ്ഥാപനങ്ങളുടെ കടപ്പത്രങ്ങളില്‍ പണം മുടക്കി അതിന്റെ നേട്ടം നിക്ഷേപകര്‍ക്ക് കൈമാറുകയാണ് ലക്ഷ്യം. ഇതിനുമുമ്പ് രണ്ടുഘട്ടങ്ങളിലായി ഇടിഎഫ് വഴി സര്‍ക്കാര്‍ പണം സമാഹരിച്ചിരുന്നു. 2019 ഡിസംബറില്‍ 12,400 കോടി രൂപയും 2020 ജൂലായില്‍ 11,000 കോടി രൂപയുമാണ് നിക്ഷേപമായെത്തിയത്.

ഡിസംബര്‍ അവസാനത്തോടൊയാകും മൂന്നാംഘട്ട നിക്ഷേപത്തിനായി ഇടിഎഫ് പുറത്തിറക്കുക. പൊതുമേഖല സ്ഥാപനങ്ങളിലെ ട്രിപ്പിള്‍ എ-റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലാകും ഇടിഎഫ് നിക്ഷേപം നടത്തുക. രണ്ടാഘട്ടത്തില്‍ പുറത്തിറക്കിയ ഇടിഎഫിന് രണ്ട് മെച്യൂരിറ്റി കാലാവധിയാണ് ഉണ്ടായിരുന്നത്. അഞ്ച് വര്‍ഷവും, 12 വര്‍ഷവും. ഒന്നാം ഘട്ടത്തില്‍ മൂന്നുവര്‍ഷവും 10 വര്‍ഷവുമായിരുന്നു നിക്ഷേപ കാലാവധിയായി നിശ്ചയിച്ചിരുന്നത്. ഈഡെല്‍വെയ്സ് അസറ്റ് മാനേജുമെന്റ് കമ്പനിക്കാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല.

Related Articles

© 2024 Financial Views. All Rights Reserved