പത്ത് ലക്ഷം രൂപയിലധികം പണം പിന്‍വിലിച്ചാല്‍ നികുതി അടക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്

June 10, 2019 |
|
News

                  പത്ത് ലക്ഷം രൂപയിലധികം പണം പിന്‍വിലിച്ചാല്‍ നികുതി അടക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നികുതിയിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പുതിയ തീരുമാനം എടുത്തിരിക്കുകയാണ്. ഒരു വര്‍ഷം നിക്ഷേപകര്‍ 10 ലക്ഷത്തില്‍ കൂടുതല്‍ തുക പിന്‍വലിച്ചാല്‍ തുകയ്ക്ക് നികുതി ഈടാക്കുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ദേശീയ മാധ്യമങ്ങളെല്ലാം വളരെ പ്രാധാന്യത്തോടെയാണ് ഈ വാര്‍ത്ത ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

മോദി സര്‍ക്കാര്‍ ജൂലായില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന സമ്പൂര്‍ണ ബജറ്റില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.   തുക പിന്‍വലിക്കുന്ന സമയത്ത് ആധാര്‍ കാര്‍ഡ് അടക്കമുള്ളവ ഹാജരാക്കാനുള്ള നടപടികളുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 50,000 കൂടുതല്‍ തുക പിന്‍വലിക്കുമ്പോള്‍ പാന്‍കാര്‍ഡ് അടക്കമുള്ളവ ബാങ്കുകളില്‍ ഹാജരാക്കേണ്ടത് നിര്‍ബന്ധവുമാണ്. 

കള്ളപ്പണത്തിന്റെ ഒഴുക്ക് തടയലും, ഡിജിറ്റല്‍ ഇടപാടുകളെ  പ്രോത്സാഹിപ്പിക്കുകയുമാണ് നിലവിലെ ലക്ഷ്യം. വ്യക്തികളുടെ നികുതി റിട്ടേണുകളടക്കം വിലയിരുത്താന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ നടപടികളെടുക്കാന്‍ പോകുന്നത്. കറന്‍സി ഇടപാടുകള്‍ കുറച്ച് ഡിജിറ്റല്‍ ഇടപാടിനെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved