എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കാന്‍ വിദേശ ഇന്ത്യക്കാര്‍ക്ക് അനുമതി

July 30, 2020 |
|
News

                  എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കാന്‍ വിദേശ ഇന്ത്യക്കാര്‍ക്ക് അനുമതി

മുംബൈ: എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കാന്‍ വിദേശ ഇന്ത്യക്കാര്‍ക്ക് അനുമതിയായി. നേരിട്ടുള്ള വിദേശനിക്ഷേപ (എഫ്ഡിഐ) ചട്ടങ്ങളില്‍ കേന്ദ്ര ധനമന്ത്രാലയം ഭേദഗതി വരുത്തി ഉത്തരവിറക്കിയതോടെയാണിത്. എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയും നിയന്ത്രണവും ഇന്ത്യന്‍ പൗരനായിരിക്കണമെന്ന് ഉറപ്പുവരുത്തുന്ന 1937-ലെ എയര്‍ക്രാഫ്റ്റ് ചട്ടം നിലനിര്‍ത്തിക്കൊണ്ടാണ് നടപടി.

വിദേശ ഇന്ത്യക്കാര്‍ ഇന്ത്യന്‍ പൗരരാണെന്നു കണക്കാക്കിയാണ് ഇളവനുവദിച്ചിരിക്കുന്നത്. അതേസമയം, വിദേശവിമാനക്കമ്പനികള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ എയര്‍ ഇന്ത്യയില്‍ 49 ശതമാനം ഓഹരികളില്‍ കൂടുതല്‍ ഏറ്റെടുക്കാന്‍ കഴിയില്ല.

Related Articles

© 2024 Financial Views. All Rights Reserved