
ബയോമെട്രിക് അറ്റന്‍ഡന്‍സ് വീണ്ടും നിര്‍ബന്ധമാക്കി കേന്ദ്രം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിരലടയാളം ഉപയോഗിച്ചുള്ള പഞ്ചിങ് സംവിധാനം വീണ്ടും തിരിച്ചു കൊണ്ടുവരികയാണ്. ഇന്ന് മുതലാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ബയോമെട്രിക് അറ്റന്‍ഡന്‍സ് പുനരാരംഭിക്കുന്നത്. പേഴ്സണല്‍, പബ്ലിക് ഗ്രീവന്‍സ് ആന്‍ഡ് പെന്‍ഷന്‍ വകുപ്പ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വ്യാപനം മൂലം 2021 ജൂണ്‍ 30 വരെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ ബയോമെട്രിക് ഹാജരില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കുറഞ്ഞ ജീവനക്കാരുള്ള കേന്ദ്ര സര്‍ക്കാ ഓഫീസുകളില്‍ ജീവനക്കാരുടെ ഹാജര്‍, സമയക്രമം, ചില വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് ഓഫീസുകളില്‍ വരുന്നതിന് ഇളവുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ നല്‍കിയിരുന്നു. ഈ ഇളവുകളും ഇല്ലാതാകുകയാണ് .
ഇളവുകള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ബയോമെട്രിക് ഹാജര്‍ താല്‍ക്കാലികമായി നിര്‍ത്തി വക്കുന്നത് തുടരുമെന്നും ഔദ്യോഗിക ഉത്തരവുകള്‍ വരുന്നത് വരെ ഹാജര്‍ രജിസ്റ്ററുകള്‍ സൂക്ഷിക്കും എന്നുമായിരുന്നു മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്. സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ആണ് ബയോമെട്രിക് അറ്റന്‍ഡന്‍സ് സംവിധാനം പിന്തുടരുന്നത്.
ഹാജര്‍ രേഖപ്പെടുത്തുമ്പോള്‍ എല്ലാ ജീവനക്കാരും ആറടി അകലം പാലിക്കണം എന്നത് നിര്‍ബന്ധമാണ്. ഓഫീസുകളില്‍ തിരക്ക് ഒഴിവാക്കാന്‍ ആവശ്യമെങ്കില്‍ അധിക ബയോമെട്രിക് മെഷീനുകള്‍ സ്ഥാപിക്കാം. എല്ലാ ജീവനക്കാരും എല്ലാ സമയത്തും മാസ്‌ക് ധരിക്കേണ്ടതാണ്. ഹാജര്‍ രേഖപ്പെടുത്തുന്നതിന് മുമ്പും ശേഷവും എല്ലാ ജീവനക്കാര്‍ക്കും കൈകള്‍ അണുവിമുക്തമാക്കാം. മീറ്റിംഗുകള്‍ ഒഴിവാക്കി കഴിയുന്നിടത്തോളം വീഡിയോ കോണ്‍ഫറന്‍സിംഗ് തുടരും, ആവശ്യമെങ്കില്‍ സന്ദര്‍ശകരുമായുള്ള വ്യക്തിഗത മീറ്റിംഗുകള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്.
സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ആണ് ബയോമെട്രിക് അറ്റന്‍ഡന്‍സ് സംവിധാനം പിന്തുടരുന്നത്: ഹാജര്‍ രേഖപ്പെടുത്തുമ്പോള്‍ എല്ലാ ജീവനക്കാരും ആറടി അകലം പാലിക്കണം എന്നത് നിര്‍ബന്ധമാണ്. ഓഫീസുകളില്‍ തിരക്ക് ഒഴിവാക്കാന്‍ ആവശ്യമെങ്കില്‍ അധിക ബയോമെട്രിക് മെഷീനുകള്‍ സ്ഥാപിക്കാം. എല്ലാ ജീവനക്കാരും എല്ലാ സമയത്തും മാസ്‌ക് ധരിക്കേണ്ടതാണ്. ഹാജര്‍ രേഖപ്പെടുത്തുന്നതിന് മുമ്പും ശേഷവും എല്ലാ ജീവനക്കാര്‍ക്കും കൈകള്‍ അണുവിമുക്തമാക്കാം. മീറ്റിംഗുകള്‍ ഒഴിവാക്കി കഴിയുന്നിടത്തോളം വീഡിയോ കോണ്‍ഫറന്‍സിംഗ് തുടരും, ആവശ്യമെങ്കില്‍ സന്ദര്‍ശകരുമായുള്ള വ്യക്തിഗത മീറ്റിംഗുകള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്.
എല്ലാ ഓഫീസര്‍മാരും ജീവനക്കാരും ഓഫീസുകളില്‍ എല്ലാ സമയത്തും കൊവിഡ് പ്രതിസന്ധി മുന്‍നിര്‍ത്തിയുള്ള നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം. ബയോമെട്രിക് മെഷീനുകള്‍ക്ക് സമീപം സാനിറ്റൈസറുകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണം. ഓഫീസില്‍ എത്തുമ്പോഴും ഇതിനു ശേഷവും എല്ലാ ജീവനക്കാരും കൈകള്‍ അണുവിമുക്തമാക്കണം. കഴിയുന്നിടത്തോളം, ബയോമെട്രിക് സ്‌കാനറുകളുടെ ടച്ച്പാഡ്/സ്‌കാനര്‍ ഏരിയകള്‍ ഇടയ്ക്കിടെ വൃത്തിയാക്കാനും തുടയ്ക്കാനും ബയോമെട്രിക് സ്റ്റേഷനുകള്‍ക്ക് സമീപം ജീവനക്കാരെ തുമതലപ്പെടുത്തണം എന്നതാണ് മറ്റൊരു നിര്‍ദേശം.