കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ; എല്ലാ കമ്പനികളുടെയും നികുതി 25 ശതമാനാക്കി കുറക്കും

August 21, 2019 |
|
News

                  കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ; എല്ലാ കമ്പനികളുടെയും നികുതി 25 ശതമാനാക്കി കുറക്കും

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ കമ്പനികളുടെയും കോര്‍പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി വെട്ടിക്കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡംഗമായ അഖിലേഷ് രാജന്‍ നേതൃത്വം നല്‍കുന്ന സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.  റിപ്പോര്‍ട്ട് ധനമന്ത്രി നിര്‍മ്മല സീതാരാമന് കഴിഞ്ഞ ദിവസം കൈമാറുകയും ചെയ്തിട്ടുണ്ട്. അതേസമയം കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചാല്‍ സര്‍ക്കാറിന്റെ വരുമാനത്തില്‍ ഭീമമായ നഷ്ടമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സമിതയുടെ റിപ്പോര്‍ട്ട് ധനമന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 

ആദായനികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തണമെന്നാണ്  റിപ്പോര്‍ട്ടിലൂടെ പരാമര്‍ശിക്കുന്നതെന്നാണ് ധനമന്ത്രാലയ വൃത്തങ്ങളില്‍ നിന്ന്  ലഭിക്കുന്ന സൂചന. സര്‍ചാര്‍ജടക്കമുള്ള കാര്യങ്ങള്‍ എടുത്തുകളയണമെന്ന പരാമര്‍ശം റിപ്പോര്‍ട്ടിലൂടെ പരാമര്‍ശിക്കുന്നുണ്ടെന്നാണ് വിവരം. കോര്‍പറേറ്റ് നികുതി കുറക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാറിന്റെ വരുമാനത്തില്‍ ഭീമമയ നഷ്ടം ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആഭ്യന്തര കമ്പനികള്‍ക്ക് 30 ശതമാനം കോര്‍പ്പറേറ്റ് നികുതിയും, അന്താരാഷ്ട്ര കമ്പനികള്‍ 40 ശതമാനം കോര്‍പറേറ്റ് നികുതിയുമാണ് നിലവിലുള്ളത്. 

 നികുതയിനത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് മൂലം സര്‍ക്കാറിന് കൂടുതല്‍ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കേണ്ടി വരുമെന്നാണ് പുതിയ വിലയിരുത്തല്‍. പതിറ്റാണ്ട് പഴക്കമുള്ള നികുതി നിയമങ്ങളില്‍ കൂടുതല്‍ അഴിച്ചുപണികള്‍ നടത്തേണ്ടി വരുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അതേസമയം കോര്‍പ്പറേറ്റ് നികുതി ഘട്ടം ഘട്ടമായി കുറക്കുമെന്ന്  ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു 400 കോടിരൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ള കോര്‍പ്പറേറ്റ് കമ്പനികളുടെ നികുതി ഘട്ടം ഘട്ടമായി 25 ശതമാനമാക്കി വെട്ടിക്കുറക്കുമെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരമന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ നികുതി പെട്ടെന്ന് കുറക്കാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 

അതേസമയം നേരത്തെ കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ കോര്‍പ്പറേറ്റ്  നികുതിയില്‍ ഇളവ് നല്‍കിയത് 400 കോടി രൂപവരെ വാര്‍ഷിക വരുമനമുള്ള കമ്പനികള്‍ക്കായിരുന്നു. ഈ വിഭാഗത്തില്‍ വരുമാനമുള്ള കോര്‍പ്പറേറ്റ് കമ്പനികളുടെ നികുതി 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി കേന്ദ്രസര്‍ക്കാര്‍ നേരത്തെ വെട്ടിക്കുറച്ചിരുന്നു. അതേസമയം കോര്‍പറേറ്റ് നികുതിയില്‍ കുറവ് വരുത്തിയാല്‍ സര്‍ക്കാറിന്റെ വരുമാനത്തില്‍ ഭീമമായ നഷ്ടം ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നാല്‍ അരുണ്‍ ജെയ്റ്റ്ലി ധനമന്ത്രിയായിരുന്ന ഘട്ടത്തിലാണ് കോര്‍പറേറ്റ്  നികുതി 250 കോടി രൂപ വരെ വരുമാനമുള്ള കമ്പനികളുടെ നികുതിയില്‍ 25 ശതമാനമായി വെട്ടിക്കുറച്ചത്. എന്നാലിപ്പോള്‍ വ്യാവസായിക വളര്‍ച്ച ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ 400 കോടി രൂപവരെ വാര്‍ഷിക വരുമാനമുള്ള കമ്പനികളുടെ നികുതി വെട്ടിക്കുറക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറക്കുന്നത് വഴി കേന്ദ്രസര്‍ക്കാറിന്റെ വരുമാനത്തില്‍ ഭീമമായ നഷ്ടം രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 3,000  കോടി രൂപയുടെ നഷ്ടം ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം നിലവിലെ സാഹചര്യത്തില്‍ കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറക്കുക മാത്രമാമാണ് പോംവഴിയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. അതുകൊണ്ടാണ് ബജറ്റ് പ്രഖ്യാപനങ്ങളില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താന്‍ മുതിര്‍ന്നിട്ടുള്ളത്. 

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved