ബിഎസ്എന്‍എല്ലില്‍ കേന്ദ്രസര്‍ക്കാര്‍ വിആര്‍എസ് നടപ്പിലാക്കാനൊരുങ്ങുന്നു

February 26, 2019 |
|
News

                  ബിഎസ്എന്‍എല്ലില്‍ കേന്ദ്രസര്‍ക്കാര്‍ വിആര്‍എസ് നടപ്പിലാക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും വലിയ വിആര്‍എസ് നടപ്പാലാക്കാനായി കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തെന്നാണ് വിവരം. ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നീ രണ്ട് കമ്പനികളിലാണ് കേന്ദ്രസര്‍കക്കാര്‍ 8,500 കോടി രൂപയോളം അനുവദിച്ചാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. 

കമ്പനികള്‍ നേരിട്ട കനത്ത സാമ്പത്തിക നഷ്ടം മൂലമാണ്  കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിന് മുതിര്‍ന്നിട്ടുള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബിഎസ്എല്ലിലാണ് സര്‍ക്കാര്‍ വിആര്‍എസ് നടപ്പിലാക്കാന്‍ കൂടുതല്‍ തുക അനുവദിച്ചിട്ടുള്ളത്. 6,365 കോടി രൂപയോളമാണ് ബിസ്എന്‍എല്ലില്‍ വിആര്‍എസ് നടപ്പിലാക്കാന്‍ വേണ്ടി ചിലവഴിക്കുന്നത്. എംടിഎന്‍എല്ലില്‍ 2120 കോടി രൂപയോളം ചിലവാക്കും. 

ബിഎസ്എന്‍എല്ലിന് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 14,000 കോടി രൂപയുള്‍പ്പടെ 31,287 കോടി രൂപയോളം സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുന്നെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ബിഎസ്എന്‍എല്ലില്‍ 1.76 ലക്ഷം ജീവനക്കാരുണ്ട്. 60 ശതമാനം വരുമാനവും ജീവനക്കാരുടെ ശമ്പളത്തിനാണ് ഉപയോഗിക്കുന്നത്.അതേസമയം പ്രായമുള്ളവരെ പിരിച്ചുവിട്ട് പുതുതലമുറയെ നിയമിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

 

Related Articles

© 2025 Financial Views. All Rights Reserved