
ബംഗളുരു: ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനികള്‍ ഡ്യൂട്ടി ഫ്രീ ഗിഫ്റ്റ് ആന്റ് സാമ്പിള്‍സ് ന്റെ മറവില്‍ നടത്തുന്ന തട്ടിപ്പുകള്‍ തടയാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് ആന്‍ര് കസ്റ്റംസിന്റെ തീരുമാനം. 5000 രൂപയില്‍ താഴെയുള്ള ഗിഫ്റ്റ്,സാമ്പിള്‍ ഐറ്റങ്ങള്‍ക്ക് ലഭിക്കുന്ന നികുതിയിളവ് എടുത്തുകളയുന്നതിന് നിയമഭേദഗതിക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ലെവിയും കസ്റ്റംസ് ശേഖരണവും സംബന്ധിച്ച നയം രൂപീകരിക്കുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് ഒരു വ്യക്തിക്ക് എത്ര സമ്മാനങ്ങള്‍ നല്‍കാമെന്നതിനെ കുറിച്ചുള്ള ഒരു പരിധി പരിഗണിക്കുകയായിരുന്നു.
എന്നാല്‍ അത് നടപ്പാക്കുന്നതിലെ സങ്കീര്‍ണത കണക്കിലെടുത്ത് ക്ലിയറന്‍സ് നിരോധിക്കുന്ന നയം നടപ്പാക്കുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ഇ-കൊമേഴ്‌സ് പരിധിയില്‍ വരുന്ന ഇറക്കുമതി വസ്തുക്കള്‍ ഗിഫ്റ്റുകള്‍ എന്ന വ്യാജേനയാണ് ഇന്ത്യയിലെത്തിച്ചിരുന്നത്. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെ രാജ്യത്തെ എല്ലാ എക്‌സ്പ്രസ് തുറമുഖങ്ങളിലും പരിശോധന ശക്തമാക്കുകയും ഗിഫ്റ്റുകള്‍ക്ക് ക്ലിയറന്‍സ് നല്‍കുന്നത് തടയുകയും ചെയ്തു. മുംബൈ,ബംഗളുരു,ദില്ലി എന്നിവിടങ്ങളിലെ മൂന്ന് പ്രധാന എക്‌സ്പ്രസ് കാര്‍ഗോ തുറമുഖങ്ങളിലാണ് 90 % ഗിഫ്റ്റുകളും എത്തിയിരുന്നത്.
ഇവയുടെ ക്ലിയറന്‍സ് റദ്ദാക്കിയിട്ടുണ്ട്. ചൈനീസ് കമ്പനികള്‍ മറ്റ് തുറമുഖങ്ങളില്‍ ഇറക്കുമതി തട്ടിപ്പ് നടത്തുന്നത് തടയാന്‍ നടപടി സ്വീകരിച്ചതായും സിബിഐറ്റിസി വ്യക്തമാക്കി. ഗിഫ്റ്റ് ചാനലുകള്‍ പൂട്ടിയതോടെ വ്യക്തിഗത ഇറക്കുമതി തീരുവ അടയ്ക്കാതിരിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ ചൈനീസ് കമ്പനികളുടെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഷെല്‍ന്‍,ക്ലബ് ഫാക്ടറി ന്നീ കമ്പനികള്‍ക്കായി സൈനൊ ഇന്ത്യാഇ-ടെയില്‍,ഗ്ലോബ് മാക്‌സ് കമ്പനികള്‍ ഇടനിലക്കാരാണെന്നും വ്യക്തമായിട്ടുണ്ട്.