മിന്നല്‍ പണിമുടക്ക് പടിയിറങ്ങുന്നു;തൊഴില്‍ സമരങ്ങള്‍ക്ക് 14 ദിവസം മുന്‍കൂര്‍ നോട്ടീസ് വേണം

November 28, 2019 |
|
News

                  മിന്നല്‍ പണിമുടക്ക് പടിയിറങ്ങുന്നു;തൊഴില്‍ സമരങ്ങള്‍ക്ക് 14 ദിവസം മുന്‍കൂര്‍ നോട്ടീസ് വേണം

ഇനി മുതല്‍ തൊഴില്‍ സ്ഥാപനങ്ങളില്‍ മിന്നല്‍ പണിമുടക്ക് അനുവദിക്കില്ലെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ്. ജീവനക്കാര്‍ പണിമുടക്കിന് 14 ദിവസം മുമ്പേ നോട്ടീസ് നല്‍കേണ്ടത് നിര്‍ബന്ധമാക്കിയിരിക്കുകയാണ് തൊഴില്‍ വകുപ്പ്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനിരിക്കുന്ന പുതിയ തൊഴില്‍ നിയമത്തിന്റെ ഭാഗമാണ് ഈ തീരുമാനവും. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇക്കാര്യം അറിയിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട് തൊഴില്‍ വകുപ്പ്. പുതിയ തൊഴില്‍ നിയമത്തില്‍ 44 തൊഴില്‍ നിയമങ്ങളെ നാലുകോഡാക്കിയാണ് തിരിച്ചിരിക്കുന്നത്.

രാജ്യത്ത് കുടിയേറ്റ തൊഴിലാളികള്‍ വര്‍ധിച്ചിട്ടുണ്ടെന്നും തൊഴില്‍ മന്ത്രാലയം പറയുന്നു. 2016ലെ കണക്കുകള്‍ അനുസരിച്ച് ആകെ തൊഴിലാളികളുടെ 20% കുടിയേറ്റ തൊഴിലാളികളാണ്. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളെ കുറിച്ച് കോഡില്‍ ചര്‍ച്ച ചെയ്യുമെന്നും തൊഴിലാളികളുടെ ജില്ലതിരിച്ചുള്ള സര്‍വേ നടത്താനും തൊഴില്‍ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ ചട്ടം നടപ്പിലാകുന്നതോടെ മിന്നല്‍ പണിമുടക്ക് പൂര്‍ണമായും ഇല്ലാതാകും. കൂടാതെ രണ്ടാഴ്ച്ചയ്ക്കകം തീരുമാനിക്കുന്ന പണിമുടക്കുകളും സ്ഥാപനത്തില്‍ നിന്ന് പടിയിറങ്ങേണ്ടി വരും. കേന്ദ്രസര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമത്തിനെതിരെ തൊഴിലാളി സംഘടനകള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved