നിലവിലുള്ള കാര്‍ഷിക സബ്‌സിഡികള്‍ക്ക് പകരം നേരിട്ടുള്ള പണമിടപാട് നടപ്പാക്കണം; അരവിന്ദ് സുബ്രഹ്മണ്യന്‍

January 29, 2019 |
|
News

                  നിലവിലുള്ള കാര്‍ഷിക സബ്‌സിഡികള്‍ക്ക് പകരം നേരിട്ടുള്ള പണമിടപാട് നടപ്പാക്കണം; അരവിന്ദ് സുബ്രഹ്മണ്യന്‍

ഗ്രാമീണ മേഖലയിലെ നിലവിലുള്ള ക്ഷേമവും ഉല്‍പാദന വളം-സബ്‌സിഡിയും മാറ്റി, ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്ക്  നേരിട്ടുള്ള പണമിടപാട് നടപ്പാക്കണമെന്ന്  മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ വാദിച്ചു. തുല്യമായ ഫണ്ടിന്റെ ഡയറക്ട് ക്യാഷ് ട്രാന്‍സ്ഫര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്‌കീമില്‍ കൊണ്ടു വരണം. 

തിങ്കളാഴ്ച ബിസിനസ് സ്റ്റാന്‍ഡേര്‍ഡില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ആണ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഇപ്പോള്‍ ഒരു സന്ദര്‍ശക പ്രഭാഷകന്‍ ആയ സുബ്രഹ്മണ്യന്‍ കൂടാതെ മൂന്ന് സഹ എഴുത്തുകാരും നേരിട്ട് പണമിടപാട് നടപ്പാക്കുന്നതിനെ കുറിച്ച് എഴുതിയത്. 

ഗ്രാമീണ ജനസംഖ്യയില്‍ പ്രതിമാസം 18,000 ത്തില്‍ നിന്ന് പ്രതിമാസം 1500 രൂപ വീതം മൂന്നുമാസത്തേക്ക് മാറ്റിവയ്ക്കാന്‍ സാധിക്കുന്നു. ഇത് മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 1.3 ശതമാനം വരും. സാര്‍വത്രിക അടിസ്ഥാന വരുമാനത്തെ കുറിച്ച് 2016-17 ലെ സാമ്പത്തിക സര്‍വെയില്‍ സുബ്രഹ്മണ്യന്‍ വാദിച്ചിരുന്നു. സാര്‍വത്രിക അടിസ്ഥാന വരുമാനം ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹ്യ ക്ഷേമ പദ്ധതികളെ ഫലപ്രദമായി മാറ്റി വയ്ക്കാന്‍ സാധിക്കുമായിരുന്നു. 

ജോഷു ഫെല്‍മാന്‍, ബോബന്‍ പോള്‍, എം.ആര്‍.ഷരന്‍ എന്നിവരുമായി സഹകരിച്ചാണ് പുതിയ ലേഖനം വാദിക്കുന്നത്. ഭൂരഹിതരായ കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതുകൊണ്ട് സാമ്പത്തിക വിദഗ്ധര്‍ ഒരു അടിസ്ഥാന വരുമാന പദ്ധതി മുന്നോട്ടുവച്ചിട്ടുണ്ട്.

 

Related Articles

© 2024 Financial Views. All Rights Reserved