
ന്യൂഡല്‍ഹി: രാജ്യത്ത് വളര്‍ന്ന് വരുന്ന തൊഴിലില്ലായ്മയും തൊഴില്‍ നഷ്ടവും സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് വിടാതെ കേന്ദ്രസര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നതായി ആരോപണം. നാഷണല്‍ സാമ്പിള്‍ ഓര്‍ഗനൈസേഷന്റെ ആദ്യ വാര്‍ഷിക റിപ്പോര്‍ട്ടാണ് കേന്ദ്രസര്‍സര്‍ക്കാര്‍ പുറത്ത് വിടാതെ ഒളിച്ചുകളിക്കുന്നത്. റിപ്പോര്‍ട്ട് പുറത്ത് വിടാത്തതില്‍ പ്രതിഷേധിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ രാജിവെച്ചു. അതേ സമയം സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്ത് വിടാത്തത് ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതത് കൊണ്ടാണെന്നാണ് ആരോപണം. രാജ്യത്തെ തൊഴില്‍ സാഹചര്യത്തെയും തൊഴിലില്ലായ്മയെ പറ്റിയും അടങ്ങുന്ന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിടാത്തതിന് ചില കാരണങ്ങളുണ്ടെന്നാണ് ആരോപണം. നോട്ട് നിരോധന കാലത്ത് നേരിട്ട സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമെല്ലാം റിപ്പോര്‍ട്ടിലുണ്ട്. അത് കൊണ്ടാണ് സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് പുറത്ത് വിടാതെ മടി കാണിക്കുന്നതെന്നാണ് ആരോപണം.
2017-18 സാമ്പത്തിക വര്‍ഷം രാജ്യം നേരിട്ട തൊഴിലില്ലായ്മയും സാമ്പത്തിക ഞെരുക്കത്തെ പറ്റിയും പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്ത് വിടാതെ ഒളിച്ചു കളിക്കുന്നത്. 2006ല്‍ സ്ഥാപിക്കപ്പെട്ട ഒരു സ്വയംഭരണ സ്ഥാപനമാണ് സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍. മൂന്നംഗ സമിതിയാണ് ഇതിലുള്ളത്. കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും റിപ്പോര്‍ട്ട് പുറത്ത് വിടാതെ ഒളിച്ചു കളിക്കുന്നുവെന്നാണ് പ്രധാനമായും ഉയര്‍ന്നു വരുന്ന ആരോപണം. അതേ സമയം കേന്ദ്രസര്‍ക്കാര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനെ ഗൗരവത്തിലെടുക്കുന്നില്ലെന്ന് രാജിവെച്ച പിസി മോഹനന്‍ പറയുന്നു.