
ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ നഷത്തിലേക്ക് കൂപ്പുകുത്തുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സാമ്പത്തിക നഷ്ടം നേരിടുന്ന ബിഎസ്എന്‍എഎല്‍ കമ്പനിയെ രക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍. നഷ്ടത്തിന്റെ കണക്കുകള്‍ വര്‍ധിക്കുന്നത് മൂലമാണ് ബിഎസ്എന്‍എല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട ചെയ്തിട്ടുള്ളത്. ബിഎസ്എന്‍എല്‍ കമ്പനിയെ രക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ചില വഴികള്‍ തേടിയിര്ക്കുകയാണ്. പൊതു മേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ അടച്ചു പൂട്ടുക തന്നെ.
2017-2018 സാമ്പത്തിക വര്‍ഷം ബിഎസ്എന്‍എല്ലിന്റെ സാമ്പത്തിക ബാധ്യത 31,287 കോടി രൂപയോളമാണ്. കമ്പനിയുടെ ഔദ്യോഗിക യോഗത്തിലാണ് ടെലികോം സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. കമ്പനിയുടെ ഓഹരി വിറ്റഴിക്കലോ, ്അടച്ചു പൂട്ടലോ അല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇപ്പോള്‍ സര്‍ക്കാറിന് മുന്നില്‍ വെക്കാനില്ലെന്നാണ് അദ്ദേഹം പറയുന്നത്.
റിലയന്‍സ് അടക്കമുള്ള കമ്പനികളുടെ വരവ് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനെ ഗപുരുതരമായി ബാധിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടക്കണക്കില്‍ 25 ശതമാം നഷ്ടവും ബിഎസ്എലന്‍എല്ലിന്റേതാണ്.
കമ്പനിയുടെ നഷ്ടത്തിന്റെ പ്രധാന കാരണം പെന്‍ഷന്‍ പ്രായം തന്നെയാണ്. പെന്‍ഷന്‍ പ്രായം 60ല്‍ നിന്ന് 56 ആയി കുറച്ചാല്‍ 3000 കോടി രൂപയെങ്കിലും ലഭിക്കുമെന്ന് കമ്പനി കണക്കു കൂട്ടുന്നുണ്ട്.