
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ പൂര്‍ണമായും സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിച്ചു. ഇതിനായി കേന്ദ്രസര്‍ക്കാര്‍ താത്പര്യ പത്രം ക്ഷണിച്ചുവെന്നാണ് വിവരം. എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കുന്നത് വഴി വന്‍തുക സമാഹരിക്കാന്‍ കേന്ദ്രസര്‍ക്കാറിന് കഴിയുമെന്നാണ് പ്രതീക്ഷ. നടപ്പുസാമ്പത്തി വര്‍ഷം 1.05 ട്രില്യണ്‍ രൂപ സമാഹരിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. മാര്‍ച്ച് 31 നകം ഇത് പൂര്‍ണമായും നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ നീക്കം.
കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചത് മൂലം കേന്ദ്രസര്‍ക്കാറിന് ഭീമമായ നഷ്ടമാണ് നേരിട്ടത്. ഏകദേശം 1.45 ട്രില്യണ്‍ ഡോളറിന്റെ നഷ്ടം നികത്താന്‍ എയര്‍ ഇന്ത്യയുടെ സ്വകാര്യവത്ക്കരണത്തിലൂടെ സാധ്യമാകും. അതേസമയം നടപ്പുവര്‍ഷം വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനകം തന്നെ നടപടകള്‍ ആരംഭച്ചിട്ടുണ്ട്.
എന്നാല്‍ എയര്‍ ഇന്ത്യയ്ക്ക് 2018 മാര്‍ച്ച് വരെ ആകെ കടമായി ഉണ്ടായിരുന്നത് 55,000 കോടി രൂപയോളമായിരുന്നു. 2019 ലേക്കതെത്തയപ്പോള്‍ എയര്‍ ഇന്ത്യയുടെ ആകെ കടം 58,351.93 കോടി രൂപയായി ഉയരുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എയര്‍ ഇന്ത്യ ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതസിന്ധി മൂലം അടുത്ത മാസം മുതല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന വാര്‍ത്തകളും ഇതിനകം പ്രചരിച്ചിട്ടുണ്ട്. കടബാധ്യത തീര്‍ക്കാന്‍ എയര്‍ ഇന്ത്യയുടെ ആസ്തികള്‍ വിറ്റഴിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
ഈ വര്‍ഷം തന്നെ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ പറ്റുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം സാമ്പത്തിക പ്രതിസന്ധി മൂലം എയര്‍ ഇന്ത്യാ ജീവനക്കാരുടെ ശമ്പളം ഒക്ടോബര്‍ മുതല്‍ മുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വ്യോമയാന രംഗത്തെ വിദേശ നിക്ഷേപത്തിന്റെ പരിധി ഈ വര്‍ഷം വര്‍ധിപ്പാക്കാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ഇത് വ്യോമയാന മേഖലയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. നിലവില്‍ വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം മാത്രമേ നടത്താന്‍ സാധിക്കുകയുള്ളൂ. ഈ പരിധിയാണ് സര്‍ക്കാര്‍ ഉയര്‍ത്താന്‍ ഇപ്പോള്‍ ആലോചിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷം 74 ശതമാനം ഓഹരി വിറ്റഴിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിക്ഷേപകരെ പിന്നോട്ടടുപ്പിച്ചത് മൂലമാണ് 100 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിട്ടുള്ളത്.
2017 ജൂണ്‍ 28 നാണ് എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ മന്ത്രിതല പ്രത്യേക സമിതിക്ക് ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. സോവര്‍ജിന്‍ ഗ്യാരണ്ടി മുഖേന സര്‍ക്കാര്‍ 7,000 കോടി രൂപയുടെ സഹായം എയര്‍ ഇന്ത്യക്ക് നല്‍കിയിരുന്നു. ഇതില്‍ ഇപ്പോള്‍ 2,500 കോടി രൂപ മാത്രമാണ് എയര്‍ ഇന്ത്യയുടെ കൈവശമുള്ളതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ജീവനക്കാരുടെ ശമ്പളത്തിനും, എണ്ണ കമ്പനികളുമായുള്ള ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനും എയര്‍ ഇന്ത്യ ഈ തുക ചിലവാക്കിയേക്കും. ഒക്ടോബര്‍ മാസം എയര്‍ ഇന്ത്യാ ജീവനക്കാര്‍ക്കുള്ള ശമ്പളവും സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പരിഹാര ക്രിയകളുമായി മുന്നോട്ടുപോകാനുള്ള തീരുമാനമാണ് സര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിട്ടുള്ളത്.