
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ആദ്യമായി 20 രൂപയുടെ നാണയം പുറത്തിറക്കാന്‍ പോകുന്നു. ഇതുവരെ ഇറങ്ങിയ നാണയങ്ങളില്‍ നിന്നും വ്യത്യസ്തമായ രൂപത്തിലാണ് നാണയം ധനമന്ത്രാലയം പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ നിലവിലുള്ള 10 രൂപാ നാണയത്തില്‍ നിന്നും വ്യത്യസ്തമായ ശൈലിയിലാണ് 20 രൂപയുടെ നാണയം പുറത്തിറങ്ങുക. 12 കോണോടുള്ള ശൈലിയും വലിപ്പവുമാണ് നാണയത്തനുണ്ടാവുക.
നാണയത്തിന്റെ ഒരു വശത്ത് ഹിന്ദി ഭാഷയില്‍ ഭാരത് എന്നും ഇംഗ്ലീഷില്‍ ഇന്ത്യ എന്നും എഴുതിയിട്ടുണ്ടാകും. 27 മില്ലീ ലിറ്റര്‍ നീളമുള്ള 10 രൂപാ നാണയത്തില്‍ നിന്ന് വ്യത്യത്യമായി പുതിയതായി ഇറങ്ങുന്ന 20 രൂപാ നാണയം 65 ശതമാനം ചെമ്പിലും 20 ശതമാനം സില്‍ക്കിലുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.