കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് 35,000 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരമായി നല്‍കും; അധിക നഷ്ട പരിഹാരം നല്‍കുന്നത് കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന്

February 10, 2020 |
|
News

                  കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് 35,000 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരമായി നല്‍കും; അധിക നഷ്ട പരിഹാരം നല്‍കുന്നത് കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന്

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതിയിനത്തില്‍ സംസ്ഥാനങ്ങള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ കേന്ദ്രസര്‍ക്കാര്‍  ഉടന്‍ തയ്യാറായേക്കും. ഉടന്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ 35,000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് കൈമാറും. അതേസമയം ഒക്ടോബര്‍ മുതലുള്ള ജിഎസ്ടി നഷ്ട പരിഹാരം ഇപ്പോള്‍ മുടങ്ങിക്കിടക്കുകയാണ്. ജിഎസ്ടി നിയമപ്രകാരം, 2015-16 സാമ്പത്തിക വര്‍ഷത്തേതില്‍ സംസ്ഥാനങ്ങളുടെ വരുമാനം 14% വര്‍ധനവ് രേഖപ്പെടുത്തിയില്ലെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രം ബാധ്യസ്ഥമാണ്. നഷ്ടപരിഹാര സെസ് വരുമാനം ഇടിഞ്ഞതിനെ തുടര്‍ന്നാണ് ഓഗസ്റ്റ് മാസം മുതല്‍ ഫണ്ട് കൈമാറ്റം കേന്ദ്രം നിര്‍ത്തലാക്കിയിരുന്നു. ഇതോടെ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇപ്പോള്‍ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്ന് വ്യക്തം.  

എന്നാല്‍ നഷ്ടപരിഹാരം കൃത്യമായി ലഭിക്കാത്തതിനെ തുടര്‍ന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ പ്രതിഷേധം അറിയിച്ചിരുന്നു. കേരളം വാക്ക് പാലിക്കാത്തത് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ വലിയ വിമര്‍ശനമാണ് നിലവില്‍ ഉയര്‍ത്തിയിട്ടുള്ള്ത്. ഒഗസ്റ്റംബര്‍, സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളില്‍ 35,298 ജിഎസ്ടി നഷ്ടപരിഹാരം നല്‍കാന്‍  തീരുമാനിച്ചിരുന്നു.  ഇത് കൂടാതെയാണ് സര്‍ക്കാര്‍ 35000 കോടി രൂപ അധികവും സംസ്ഥാനത്തിന് നല്‍കാന്‍ തീരുമാനിച്ചിരുന്നു.  

Read more topics: # Rs 35,000 CR, # 35000 കാടി,

Related Articles

© 2025 Financial Views. All Rights Reserved