
രാജ്യത്തെ രണ്ടാമത്തെയും സംസ്ഥാനത്തെ ഏറ്റവും വലുതുമായ റിഫൈനര്‍ ബിപിസിഎല്‍ വില്‍ക്കാന്‍ ഇന്ത്യ തിരക്കുകൂട്ടില്ല എന്ന് ഓഹരി വില്‍പ്പനയുടെ മേല്‍നോട്ടം വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കൂടുതല്‍പ്പേരെ ഓഹരി വില്‍പ്പനയിലേക്ക് എത്തിക്കാനുള്ള നീക്കമാണിത്. മത്സരാധിഷ്ഠിത ബിഡ്ഡുകള്‍ ആവശ്യമാണെന്നും ഒരു ബിഡ് കൊണ്ട് മാത്രം ഇത് ചെയ്യാന്‍ കഴിയില്ലെന്നും ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ വില്‍പ്പനയെക്കുറിച്ചുള്ള ഒരു അഭിമുഖത്തില്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ പറഞ്ഞു.
അതേസമയം മുംബൈയിലെ ബിപിസിഎല്‍ ഓഹരികള്‍ ഉച്ചയ്ക്ക് 2:12 വരെ 0.3 ശതമാനം ഇടിഞ്ഞു. ഇതുവരെ വേദാന്ത ഗ്രൂപ്പ്, അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റ് ഇന്‍ക്, ഐ സ്‌ക്വയേര്‍ഡ് ക്യാപിറ്റല്‍ അഡൈ്വസേഴ്സ് എന്നിവര്‍ ബിപിസിഎല്ലില്‍ സര്‍ക്കാരിന്റെ 53 ശതമാനം ഓഹരികള്‍ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ക്ക് ഫോസില്‍ ഇന്ധനങ്ങളോടുള്ള താല്‍പര്യം കുറയുകയും ആഗോള നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതോടെ വേദാന്തയുടെ ചരക്ക് വ്യവസായിയായ അനില്‍ അഗര്‍വാള്‍ മാത്രമാണ് കരാറിനായി ഏകദേശം 12 ബില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ സന്നദ്ധത കാണിക്കുന്നുള്ളൂ.
എന്നാല്‍ മറ്റുള്ളവര്‍ ഇതുവരെ പിന്‍വാങ്ങുകയാണെന്ന് സൂചിപ്പിച്ചിട്ടില്ലെന്ന് സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ പറഞ്ഞു. വില്‍പന പൂര്‍ത്തിയാക്കാന്‍ ഗവണ്‍മെന്റിന് താല്‍പ്പര്യമുണ്ടെങ്കിലും, ഈ പ്രക്രിയയില്‍ തിരക്കുകൂട്ടാന്‍ ആഗ്രഹിക്കുന്നില്ല. മാത്രമല്ല ശക്തമായ സാങ്കേതികവും സാമ്പത്തികവുമായ വൈദഗ്ധ്യമുള്ള ഒരു കണ്‍സോര്‍ഷ്യത്തിന് അത് കൈമാറാന്‍ താല്‍പ്പര്യപ്പെടുന്നു. ബിപിസിഎല്‍ പോലുള്ള സംസ്ഥാന ആസ്തികള്‍ വില്‍ക്കാന്‍ കൂടുതല്‍ സമയമെടുക്കുമ്പോള്‍, സര്‍ക്കാരിന്റെ ധനക്കമ്മി കൂടുതല്‍ കാലം നിലനില്‍ക്കും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആരംഭിച്ച നടപടി ക്രമങ്ങള്‍ കാര്യമായി മുന്നോട്ട് നീങ്ങിയിട്ടില്ല. ഡിസംബര്‍ പാദത്തില്‍ ലേലം വിളിച്ചവരാരും ബിപിസിഎല്‍ പരിസരം സന്ദര്‍ശിച്ചിട്ടില്ലെന്ന് ഫിനാന്‍സ് ഡയറക്ടര്‍ വി.ആര്‍.കെ. ഗുപ്ത ഫെബ്രുവരി 2 ന് വിശകലന വിദഗ്ധരോട് പറഞ്ഞു. അതിനാല്‍ മാര്‍ച്ചിന് മുമ്പ് സ്വകാര്യവല്‍ക്കരണം നടന്നേക്കില്ല.