
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ ആഘാതത്തെ ചെറുക്കാന്‍ ശ്രമങ്ങളുമായി കേന്ദ്ര ധനകാര്യ മന്ത്രി. വൈറസിന്റെ ആഘാതത്തില്‍ ബിസിനസുകാര്‍ തങ്ങള്‍ക്കുണ്ടാകുമെന്ന് ഭയക്കുന്ന പ്രതിസന്ധികളെ മറികടക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് നിര്‍മ്മല സീതാരാമന്‍ വ്യാഴാഴ്ച പറഞ്ഞു. ആഗോളതലത്തില്‍ 2,800 ല്‍ക്കൂടുതല്‍ ജീവന്‍ ഇതിനോടകം തന്നെ നഷ്ടമായിട്ടുണ്ട്. രണ്ട് മാസത്തിലേറെയായി പ്രതിസന്ധികള്‍ തുടര്‍ന്ന് വരുന്നതുമാണ്. ഈ സാഹചര്യത്തിലാണ് പ്രഖ്യാപനം വരുന്നത്.
വ്യവസായികളുമായി നടത്തിയ ചര്‍ച്ചയില്‍ നിന്നും വൈറസ് ഭീഷണി ഉടന്‍ കുറയുന്നില്ലെങ്കില്‍ അസംസ്‌കൃത വസ്തുക്കളുടെ വിതരണ സാധ്യതയെക്കുറിച്ച് അവര്‍ ആശങ്കരാണെന്ന് ബജറ്റിന് ശേഷം ഗുവാഹത്തിയില്‍ നടന്ന പത്രസമ്മേളനത്തില്‍ അവര്‍ പറഞ്ഞു. അസംസ്‌കൃത വസ്തുക്കളുടെ വിതരണത്തെക്കുറിച്ചോ കയറ്റുമതി തടസ്സപ്പെടുന്നതിനെക്കുറിച്ചോ ബിസിനസുകാര്‍ ഒരു ഉത്കണ്ഠയും പ്രകടിപ്പിച്ചില്ല. എന്നിരുന്നാലും, രണ്ട് മാസത്തിന് ശേഷം സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കില്‍, വൈറസുമായി ബന്ധപ്പെട്ട്, അവര്‍ക്ക് അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉണ്ടാകാം എന്ന് ചിലര്‍ക്ക് തോന്നിയിട്ടുണ്ട്. തീര്‍ച്ചയായും മികച്ച രീതിയില്‍ അവരെ സഹായിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
സീതാരാമനും ധനകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും രാജ്യത്തുടനീളം സഞ്ചരിച്ച് ബിസിനസുകാരുമായും വ്യാപാരികളുമായും കേന്ദ്ര ബജറ്റ്, ധനകാര്യ ബില്‍ 2020 എന്നിവയിലെ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് സംവദിക്കുന്നുണ്ട്. ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പദ്ധതികള്‍ മികച്ചരീതിയിലാക്കുന്നതിന് ഉപയോഗിക്കും. ബജറ്റില്‍ പ്രഖ്യാപിച്ച, പാര്‍ലമെന്റില്‍ ബില്‍ തീര്‍പ്പാക്കാത്ത നേരിട്ടുള്ള നികുതി തര്‍ക്ക പരിഹാരത്തിന് വിവാദ് സേ വിശ്വാസും പൊതുമാപ്പ് പദ്ധതിയും പരിഷ്‌കരിക്കുമെന്നും സീതാരാമന്‍ പറഞ്ഞു
രാജ്യത്ത് ബിസിനസ്സ് ആത്മവിശ്വാസം മെച്ചപ്പെടുത്തുന്നതിനായി സീതാരാമന്‍ ബിസിനസ്സുകാരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ തേടി. ജി -20 മീറ്റിംഗിനായുള്ള സൗദി അറേബ്യ സന്ദര്‍ശന വേളയില്‍ ഈ മാസം ആദ്യം കണ്ടുമുട്ടിയ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ സാധ്യതകളെക്കുറിച്ച് വിശദീകരിച്ചിരുന്നു. ദേശീയ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ്‌ലൈനിലും അവര്‍ക്ക് താല്‍പ്പര്യമുണ്ട്. 2024-25 ഓടെ 100 ട്രില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള ഇന്ത്യയുടെ പദ്ധതികളെക്കുറിച്ചും മന്ത്രി പറഞ്ഞു. ബിസിനസ്സ് ആത്മവിശ്വാസം പുനസ്ഥാപിക്കാന്‍ നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് എന്നോട് പറയുക. ഞാന്‍ കേള്‍ക്കാനും പ്രതികരിക്കാനും തികച്ചും സന്നദ്ധയാണെന്നും സീതാരാമന്‍ പറഞ്ഞു.