
ന്യൂഡല്‍ഹി: രാജ്യം 2019 സാമ്പത്തിക വര്‍ഷം 7.2 ശതമാനമാണ് വളര്‍ച്ച കൈവരിച്ചത്. 2019-2020 സാമ്പത്തിക വര്‍ഷം രാജ്യം 7.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെവി സുബ്രമണ്യന്‍ പറഞ്ഞു. അതേസമയം റിസര്‍വ് ബാങ്കിന്റെ പ്രവചനത്തില്‍ 7.4 ശതമാനം വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
2018-2019 സാമ്പത്തിക വര്‍ഷത്തെ ശരാശരി ജിഡിപി നിരക്ക് 7.3 ശതമാനവുമാണെന്നും പണപെരുപ്പം കുറഞ്ഞിട്ടും ജിഡിപി നിരക്കില്‍ വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014ന് മുമ്പ് ശരാശരി നാണയപ്പെരുപ്പം 10 ശതമാനത്തിനു മുകളിലാണെന്നും അദ്ദേഹം പറഞ്ഞു. 2018-2019സാമ്പത്തിക വര്‍ഷം ധനകമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ജിഡിപി നിരക്ക് 3.4 ശതമാനമാണ്.