ഓഗസ്റ്റിലും ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിക്കുമുകളില്‍

September 01, 2021 |
|
News

                  ഓഗസ്റ്റിലും ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിക്കുമുകളില്‍

രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം ഒരു ലക്ഷം കോടിക്കുമുകളില്‍ തുടരുന്നു. ഓഗസ്റ്റില്‍ 1,12,020 കോടി രൂപയാണ് ജിഎസ്ടിയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. കേന്ദ്ര ജിഎസ്ടിയിനത്തില്‍ 20,522 കോടിയും സ്റ്റേറ്റ് ജിഎസ്ടിയിനത്തില്‍ 26,605 കോടിയും സംയോജിത ജിഎസ്ടിയിനത്തില്‍ 56,247 കോടിയുമാണ് സമാഹരിച്ചത്. സെസ്സായി 8,646 കോടിയും ലഭിച്ചു.

കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ലഭിച്ചതിന്റെ 30ശതമാനം അധികമാണ് ഈ തുക. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഓഗസ്റ്റില്‍ 98,202 കോടിയായിരുന്നു ലഭിച്ചത്. ഒമ്പതാമത്തെ മാസമാണ് ജിഎസ്ടി വരുമാനം ഒരുലക്ഷം കോടി രൂപക്കുമുകളിലെത്തുന്നത്. കോവിഡിന്റെ രണ്ടാംതരംഗത്തെതുടര്‍ന്ന് പ്രതിസന്ധി നേരിട്ടപ്പോള്‍ കഴിഞ്ഞ ജൂണില്‍ വരുമാനം ഒരു ലക്ഷം കോടി രൂപക്കുതാഴെയെത്തിയിരുന്നു. 2021 ജൂലായില്‍ ജിഎസ്ടിയിനത്തില്‍ 1,16,393 കോടി രൂപയായിരുന്നു ലഭിച്ചത്. ജൂണില്‍ 92,849 കോടി രൂപയായി കുറയുകയും ചെയ്തു. ജൂലായിലും ഓഗസ്റ്റിലും മികച്ച വരുമാനം നേടിയത് സാമ്പത്തികമേഖല അതിവേഗം തിരിച്ചുവരുന്നതിന്റെ സൂചനയാണ്.

Read more topics: # ജിഎസ്ടി, # GST,

Related Articles

© 2025 Financial Views. All Rights Reserved