
ന്യൂഡല്‍ഹി: ജിസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടമെന്ന് റിപ്പോര്‍ട്ട്. ഏപ്രിലില്‍ ജിഎസ്ടി വരുമാനമായി എത്തിയത് 1.13 ലക്ഷം കോടി രൂപയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷം വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടാകുന്നത് ഇതാദ്യമായാണ്. ആഗസ്റ്റ് മാസം മുതല്‍ ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.
ഏപ്രില്‍ മാസത്തില്‍ ജിസിടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2019 ഏപ്രില്‍ മാസത്തില്‍ ജിഎസ്ടിയില്‍ വരുമാനമായി എത്തിയത് ആകെ 1,13,865 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. ഇതില്‍ 28,801 കോടി രൂപ സംസ്ഥാന ജിഎസ്ടിയിലൂടെ എത്തിയ വരുമാനമാണെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്ര ജിഎസ്ടിയിലൂടെ എത്തിയ തുകയുടെ കണക്ക് 21,163 കോടി രൂപയുമാണ്. ഇതില്‍ മറ്റ് ജിഎസ്ടി ഇനത്തില്‍ (ഇന്റഗ്രേറ്റഡ് ജിഎസ്ടി)യില്‍ എത്തിയ തുക 54,733 കോടി രൂപയുമാണ്.