
ന്യൂഡല്‍ഹി: ജിഎസ്ടി സമാഹരണം ഒക്ടോബറിലും ഒരുലക്ഷം കോടി രൂപയ്ക്ക് താഴെയാണെന്ന് റിപ്പോര്‍ട്ട്. ഒക്ടോബറിലെ ജിഎസ്ടി സമാഹരണം 95,380 കോടി രൂപയായിരുന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം സെപ്റ്റംബറിനെ അപേക്ഷിച്ച് നേരിയ വര്‍ധനവ് ജിഎസ്ടി സമാഹരണത്തില്‍ ഒക്ടോബറില്‍ ഉണ്ടായിട്ടുണ്ട്. സെപ്റ്റംബറിലെ ജിഎസ്ടി സമാഹരണം 91,916 കോടി രൂപയായിരുന്നു. കേന്ദ്രസര്‍ക്കാറിന് പ്രതീക്ഷിച്ച രീതിയില്‍ നേട്ടം കൊയ്യാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മുന്‍വര്‍ഷത്തെ ഒക്ടബറിന് അപേക്ഷിച്ച് 2019 ല്‍ 5.29 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഉത്സവ സീസണില്‍ പോലും ജിഎസ്ടി സമാഹരണം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നികുതി തട്ടിപ്പ് വ്യാപാകമായി പെരുകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ജിഎസ്ടി സമാഹരണത്തില്‍ വന്‍ ഇടിവ് വന്നിട്ടുണ്ടെന്നണ് റിപ്പോര്‍ട്ട്. 3.38 ശതമാനം വര്‍ധനവാണ് ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ജിഎസ്ടിയിലൂടെ അധിക വരുമാനം നേടാന്‍ സാധിക്കുമെന്ന കേന്ദ്രസര്‍ക്കാറിന്റെ എല്ലാ പ്രതീക്ഷകള്‍ക്കും വിപരീതമായിട്ടാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സെപ്റ്റംബറില്‍ കേന്ദ്ര ജിഎസ്ടിയിലെ വരുമാനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 16,630 കോടി രൂപയാണെന്നാണ് കണക്കുളിലൂടെ തുറന്നുകാട്ടുന്നത്. സംസ്ഥാന ജിഎസ്ടിയിലെ ആകെ സമാഹരണം 22,598 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. കയറ്റമതി ഇറക്കുമതിയിലെ ആകെ ജിഎസ്ടി സമാഹരണം 45,069 കോടി രൂപയുമാണ്.
ഈ വര്‍ഷം മൂന്നാം തവണയാണ് ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് തഴെ എത്തിയിട്ടുള്ളത്. അതേസമയം മേയ് മാസത്തില്‍ ജിഎസ്ടി വരുമാനത്തില്‍ ആകെ രേഖപ്പെടുത്തിയത് 1,00,289 കോടി രൂപയും, ഏപ്രില്‍ മാസത്തില്‍ 1,13,865 കോടി രൂപയുമാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍, മെയ് മാസത്തില്‍ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കെത്തിയ സ്ഥാനത്താണ് ജൂണില്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെ എത്തിയത്. ജിഎസ്ടിയിലൂടെ നികുതി തട്ടിപ്പുകള്‍ തടയാന്‍ കഴിയുമെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദങ്ങളെ പൊളിച്ചെഴുതുകയാണ് പുതിയ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.