
ന്യഡല്‍ഹി: ഫിബ്രുവരിയിലെ ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കെത്തിയതായി റിപ്പോര്‍ട്ട്. ജിഎസ്ടി സമാഹരണത്തില്‍ 2019 ഫിബ്രുവരിയെ അപേക്ഷിച്ച് എട്ട് ശതമാനം വര്‍ധനവാണ് ജിഎസ്ടി സമാഹരണത്തില്‍ ഉണ്ടായത്. ഫിബ്രുവരിയിലെ ജിഎസ്ടി സമാഹരണത്തില്‍ ആകെ രേഖപ്പെടുത്തിയത് 1,05,366 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം കേന്ദ്രജിഎസ്ടി (CGST) യില്‍ കൂട്ടിച്ചേര്‍ത്തത് 20,569 കോടി രൂപയും, സംസ്ഥാന ജിഎസ്ടി സമാഹരണത്തില്‍ കൂട്ടിച്ചേര്‍ത്തത് (SGST) 27,348 കോടി രൂപയും, കയറ്റുമതി-ഇറക്കുമതി ഇനത്തില്‍ നിന്നുള്ള ജിഎസ്ടി സമാഹരണം 48,503 കോടി രൂപയും, സെസ് ഇനത്തില്‍ നിന്നുള്ള ജിഎസ്ടി സമാഹരണം 8,947 കോടി രൂപയുമാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് മുന്‍പായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും, കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നല്‍കാനുള്ള നഷ്ടപരിഹാരം പൂര്‍ണമായും നല്‍കാന്‍ തുടങ്ങി. ഏകദേശം 19,950 കോടി രൂപയോളമാണ് കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നഷ്ടപരിഹാരത്തില്‍ ആകെ വിതരണം ചെയ്തിട്ടുള്ളത്. ഇതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആകെ വിതരണം ചെയ്ത നഷ്ടപരിഹാരം 1.09 ലക്ഷം കോടി രൂപയോളമാണ്.
അതേസമയം 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ സെസ് ഇനത്തില്‍ 62,611 കോടി രൂപയോളമാണ് ആകെ സമാഹരിച്ചത്. അതില്‍ 41,146 കോടി രൂപയോളം സെസ് ഇനത്തില്‍ നഷ്ടപരിഹാരം നല്‍കിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കുമാണ് ഈ ഇനത്തില്‍ നഷ്ടപരിഹാര സെസ് നല്‍കിയിട്ടുള്ളത്. അതേസമയം 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ ജിഎസ്ടി സെസ് ഇനത്തില്‍ നഷ്ടപരിഹാരമായി പിരിച്ചെടുത്തതില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് 95,081 കോടി രൂപയും, സെസ് ഇനത്തില്‍ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് ആകെ നല്‍കിയത് 69,275 കോടി രൂപയോളമാണെന്നാണ് കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ ഡിസംബറില്‍ സെസ് ഇനത്തില്‍ പിരിക്കേണ്ട നഷ്ട പരിഹാര തുകയില്‍ കുറവ് വന്നിരുന്നു. ഇത് സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതിന് കാലതമാസം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ധനമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ കേന്ദ്രം ജിഎസ്ടി നഷ്ടപരിഹാരം സമയ ക്രമമായി വിതരണം നടത്താതിന്റെ പേരില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
ജിഎസ്ടി സമാഹരണത്തിലുള്ള ചാഞ്ചാട്ടങ്ങള്‍
ജിഎസ്ടി സമാഹരണത്തില്‍ പലപ്പോഴും ചില ചാഞ്ചാട്ടങ്ങള്‍ പ്രകടമാകാറുണ്ട്. 2019 ല്‍ ആകെ നാല് മാസം മാത്രമാണ് ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കെത്താറുള്ളത്. നവംബര്‍, ഡിസംബര്‍ മാസത്തിലെ ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കെത്തിയത് സര്‍ക്കാറിന് ചെറിയ ആശ്വാസം നല്‍കുന്നുണ്ട്. അതേസമയം ജനുവരി മാസത്തെ ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കെത്തിയത് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ എടുത്തുപറയുകയും ചെയ്തിട്ടുണ്ട്. ജനുവരിയിലെ ജിഎസ്ടി സമാഹരണം 1.1 ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടുന്നത്.
നിലവില്‍ ആഭ്യന്തര ജിഎസ്ടി സമാഹരണത്തില്‍ രേഖപ്പെടുത്തിയത് 86,453 കോടി രൂപയും, ഐജിഎസ്ടി സമാഹരണത്തില്‍ 23,597 കോടി രൂപയുമാണ് രേഖപ്പെടുത്തിയത്. ജിഎസ്ടി വരുമാനത്തില്‍ ഡിസംബറില്‍ ആകെ രേഖപ്പെടുത്തിയത് 1.03 ലക്ഷം കോടി രൂപയായിരുന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
ജിഎസ്ടിയില്‍ മികച്ച വരുമാനം നേടാന്‍ സാധിച്ചെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. ജിഎസ്ടിയിലൂടെ പുതിയതായി 16 ലക്ഷം നികുതിദായകരെ എത്തിക്കാനെയെന്നും സര്‍ക്കാര്‍ പറയുമ്പോഴും ജിഎസ്ടിയിലെ വരുമാന വിഹിതത്തിലെ ഇടിവ് ബജറ്റില്‍ പറഞ്ഞില്ല. 2019 ല്‍ ആകെ നാല് തവണ മാത്രമാണ് ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കെത്തിയത്. ബാക്കിയുള്ള എട്ട് മാസങ്ങളില്‍ ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെയായിരുന്നുവെന്നാണ് വിലയിരുത്തല്‍.
സെപ്റ്റംബറിലെ ജിഎസ്ടി സമാഹരണത്തില്‍ ആകെ 2.5 ശതമാനം ഇടിവും, ഒക്ടോബറില്‍ 5.3 ശതമാനം ഇടിവുമാണ് ആകെ ഉണ്ടായിയിട്ടുള്ളത്. 2018 നെ അപേക്ഷിച്ചുള്ള കണക്കുകളാണിത്. അതേസമയം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ജിഎസ്ടി സമാഹരണത്തില്‍ വന്‍ ഇടിവ് വന്നിട്ടുണ്ടെന്നണ് റിപ്പോര്‍ട്ട്. 3.38 ശതമാനം വര്‍ധനവാണ് ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.