
ജിഎസ്ടി വരുമാനത്തില്‍ വന്‍കുറവ് വന്നതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമമായ മണികണ്‍ട്രോളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഫിബ്രുവരിയില്‍ രാജ്യത്തിന്റെ ജിഎസ്ടി വരുമാനം 97,247 കോടി രൂപയായി കുറഞ്ഞു. ജനുവരി മാസത്തില്‍ ഇത് 1.02 ലക്ഷം കോടി രൂപയായിരുന്നുവെന്നാണ് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 97,247 കോടി രൂപയില്‍ നിന്ന് സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ച ജിഎസ്ടി 24,192 കോടി രൂപയും, കേന്ദ്രത്തില്‍ നിന്ന് പിരിച്ച ജിഎസ്ടി തുക 17,626 കോടി രൂപയുമാണ്. ഇതില്‍ സംയോജിത ജിസ്ടി (ഐജിഎസ്ടി) 46,953 കോടി രൂപയും, 84,76 കോടി രൂപ സെസുമായാണ് ലഭിച്ചിട്ടുള്ളത്.
ജിഎസ്ടിയിലൂടെ അധിക വരുമാനം ലഭിക്കാത്തത് വലിയ തിരിച്ചടി തന്നെയാണ്. നടപ്പുസാമ്പത്തിക വര്‍ഷം നികുതി വരുമാനം വര്‍ധിപ്പിക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 11.47 ലക്ഷം കോടി രൂപയില്‍ നിന്ന് 13.71 ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടിയിലൂടെ വരുമാനം പ്രതീക്ഷിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജിഎസ്ടി വരുമാനത്തില്‍ കുറവ് വന്നത് സര്‍ക്കാറിന് വലിയ തിരിച്ചടി തന്നെയാണ്.