
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതിയിലെ കുറവ് പരിഹരിക്കാനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച 'ഓപ്ഷന്‍ വണ്‍' ജാര്‍ഖണ്ഡ് സ്വീകരിച്ചു. ഇതോടെ എല്ലാ സംസ്ഥാനങ്ങളും ഇത് പ്രാബല്യത്തിലായി. ജാര്‍ഖണ്ഡ് ആണ് ഏറ്റവും അവസാനം ഈ അവസരം വിനിയോഗിച്ചത്. ഇതോടെ ചരക്ക് സേവന നികുതി വരുമാനത്തില്‍ ഉള്ള കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക സംവിധാനത്തിലൂടെ 1689 കോടി രൂപ കടം എടുക്കാന്‍ ജാര്‍ഖണ്ഡിനു അവസരമൊരുങ്ങും.
കൂടാതെ 1765 കോടി രൂപ പ്രത്യേക സംവിധാനത്തിലൂടെ കണ്ടെത്താനും ജാര്‍ഖണ്ഡിനു അനുമതി ലഭിച്ചു. ചരക്ക് സേവന നികുതി വരുമാനത്തില്‍ കുറവ് വന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഓപ്ഷന്‍ വണ്‍ സൗകര്യം പ്രയോജനപ്പെടുത്താന്‍ എല്ലാ സംസ്ഥാനങ്ങളും, നിയമനിര്‍മാണസഭ യോട് കൂടിയ മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളും തീരുമാനിച്ചു. ഈ സംവിധാനം ഇതുവരെ പ്രയോജനപ്പെടുത്താതിരുന്ന ജാര്‍ഖണ്ഡ് സഹായം സ്വീകരിക്കാന്‍ തയ്യാറാണ് എന്ന് അറിയിച്ചു. ചരക്ക് സേവന സമിതിയില്‍ അംഗങ്ങളായ, നിയമനിര്‍മാണസഭ യോട് കൂടിയ മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളും നേരത്തെ തന്നെ ഓപ്ഷന്‍ വണ്‍ സൗകര്യം സ്വീകരിക്കുന്നതായി അറിയിച്ചിരുന്നു.
ചരക്ക് സേവന നികുതി വരുമാനത്തില്‍ വന്ന കുറവ് കടമെടുപ്പ് സംവിധാനത്തിലൂടെ പരിഹരിക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഓപ്ഷന്‍ വണ്‍ സൗകര്യത്തിന് കീഴില്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. 2020 ഒക്ടോബര്‍ 23ന് പ്രവര്‍ത്തനമാരംഭിച്ച ഈ പ്രത്യേക ജാലക സംവിധാനത്തിലൂടെ സംസ്ഥാനങ്ങള്‍ ക്കായി കേന്ദ്രസര്‍ക്കാര്‍ മുപ്പതിനായിരം കോടി രൂപ 5 ഗഡുക്കളായി കടം എടുത്തിരുന്നു. ഓപ്ഷന്‍ വണ്‍ സൗകര്യം പ്രയോജനപ്പെടുത്താന്‍ താല്പര്യം അറിയിച്ച സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഈ തുക വിതരണം ചെയ്തു വരുന്നു.
ഓപ്ഷന്‍ വണ്‍ സൗകര്യം പ്രയോജനപ്പെടുത്താന്‍ തയ്യാറാണെന്ന് അറിയിച്ചതോടെ കൂടി ഈ ധനസഹായത്തിന് ജാര്‍ഖണ്ഡിന് ഇനിമുതല്‍ അര്‍ഹത ഉണ്ടായിരിക്കും. ധനസഹായത്തിന്റെ അടുത്ത ഗഡുവായ 6000 കോടി രൂപ 2020 ഡിസംബര്‍ ഏഴിന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുവദിക്കുന്നതാണ്. ഓപ്ഷന്‍ വണ്‍ സൗകര്യത്തിന് കീഴില്‍ ചരക്ക് സേവന നികുതി വരുമാനത്തില്‍ വന്ന കുറവ് പരിഹരിക്കുന്നതിനായി പ്രത്യേക കടമെടുപ്പ് സൗകര്യം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ലഭിക്കുന്നതാണ്.
കൂടാതെ 2020മെയ് 17ന് പ്രഖ്യാപിച്ച സ്വയംപര്യാപ്ത ഭാരത മുന്നേറ്റത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 2 ശതമാനം അധിക കടമെടുപ്പില്‍, മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പാദനത്തിന്റെ അര ശതമാനം വരെ അവസാന ഗഡുവായി സ്വീകരിക്കാനും അവസരമൊരുങ്ങും. 1.1 ലക്ഷം കോടിയുടെ പ്രത്യേക ധന സൗകര്യത്തിന് പുറമേയാണ് ഇത്. ഓപ്ഷന്‍ വണ്‍ സൗകര്യം പ്രയോജനപ്പെടുത്താന്‍ തയ്യാറാണ് എന്ന് അറിയിച്ചതിന് പിന്നാലെ 1765 കോടിരൂപ കടമെടുക്കാന്‍ ജാര്‍ഖണ്ഡിനു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഇത് ജാര്‍ഖണ്ഡിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ അര ശതമാനം വരും.