
ന്യൂഡല്‍ഹി: ജിഎസ്ടി കൗണ്‍സില്‍ യോഗം ഈ മാസം 21 ന് നടക്കും. നികുതി വെട്ടിപ്പ് തടയുന്നതിനും , ജിഎസ്ടി കര്‍ശനമായി നടപ്പിലാക്കുന്നതിനുമുള്ള തീരുമാനങ്ങളും ചര്‍ച്ചകളും യോഗത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയിലാണ് യോഗം നടക്കാന്‍ പോകുന്നത്. ജിഎസ്ടി നിയമം കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കും. ജിഎസ്ടി കൗണ്‍സിലിന്റെ 35ാംമത് യോഗമാണ് ഈ മാസം 21 ന് നടക്കാന്‍ പോകുന്നത്.
അതേസമയം ജിഎസ്ടി നടപ്പിലാക്കിയത് മുതല്‍ ബിസിനസ് സംര്ംഭങ്ങളില്‍ സാമ്പത്തിക തളര്‍ച്ചയുണ്ടായെന്നും സാമ്പത്തിക വിദഗ്ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു. അതേസമയം ജിഎസ്ടിയില്‍ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിക്കാത്തത് മൂലം ഉത്പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ജിഎസ്ടി നിരക്കില്‍ ഇത്തവണ കുറവ് വരുത്താന്‍ സാധ്യതയില്ലെന്നാണ് വിവരം.
ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷം സര്‍ക്കാര്‍ പ്രതീക്ഷിച്ച രീതിയില്‍ വരുമാനം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ചെറുകിട- വന്‍കിട ബിസിനസ് സംരംഭങ്ങളെ സൂക്ഷമമായി നരീക്ഷണം നടത്താനും, ജിഎസ്ടി കര്‍ശനമായി നടപ്പിലാക്കാനു കൗണ്‍സില്‍ യോഗത്തില്‍ തീരുമാനങ്ങളുണ്ടാകും.