ജിഎസ്ടി കൗണ്‍സില്‍ യോഗം ആരംഭിച്ചു; ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയില്‍ കുറവ് വരുത്തും; ലോട്ടറി നികുതി വര്‍ധിപ്പിക്കാന്‍ സാധ്യത

July 25, 2019 |
|
News

                  ജിഎസ്ടി കൗണ്‍സില്‍ യോഗം ആരംഭിച്ചു; ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയില്‍ കുറവ് വരുത്തും; ലോട്ടറി നികുതി വര്‍ധിപ്പിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: 36ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇലക്ടിക് വാഹനങ്ങളുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ജൂലൈ അഞ്ചിന് അവതരിപ്പിച്ച സമ്പൂര്‍ണ്ണ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കാനും, ഇന്ധനച്ചിലവ് കുറക്കുന്നതിന്റെയും ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. 

ധനമന്ത്രി നിര്‍മ്മല സീതാരമനടക്കം ഇന്ന് ചേരുന്ന ജിഎസ്ടി യോഗത്തില്‍ പങ്കെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറക്കുന്നതിലൂടെ രാജ്യത്ത് കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളെ നിരത്തിലിറക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. അതേസമയം വിവിധ വാഹന നിര്‍മ്മാണ കമ്പനികളുമായി കേന്ദ്രസര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ വിപണിയിലേക്കെത്തുന്നതിന് ചര്‍ച്ചകള്‍ നടത്തിയിരുന്നു. 

 ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളുടെ വിപണി വിഹിതം 0.06 ശതമാനം മാത്രമാണ്, അതേസമയം ചൈനയില്‍ രണ്ട് ശതമാനവും നോര്‍വേയില്‍ 39 ശതമാനവുമാണ്. ആഗോളതലത്തില്‍, ഇലക്ട്രിക് കാറുകളുടെ വില്‍പ്പന 2017 വിിറ്റഴിച്ച 2,000 യൂണിറ്റുകളില്‍ നിന്ന് 2018 ല്‍10 ലക്ഷത്തിലധികമായി വില്‍പ്പന ഉയര്‍ന്നിട്ടുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍. 

അതേസമയം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ലോട്ടറി നികുതിയെന്ന കാര്യം പരിഗണിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. നികുതിയുമായി ബന്ധപ്പെട്ട കാര്യത്തില്‍  ഒത്തുതിര്‍പ്പിലെത്താന്‍ അറ്റോണി ജനറലിന്റെ അഭിപ്രായം നേരത്തെ ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു.സംസ്ഥാന ലോട്ടറിയുടെ നികുതി 12ല്‍ നിന്ന് 18 ശതമാനമോ 28 ശതമാനമോ ആയി ഉയര്‍ത്താന്‍ ആണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിട്ഡടുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

Related Articles

© 2025 Financial Views. All Rights Reserved