
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മറികടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തുന്ന പലവഴികളും അപകടമുണ്ടാക്കുന്നതാണ്. ഇപ്പോള്‍ വരുമാനം വര്‍ധിപ്പിക്കാന്‍ വിവിധ ഉത്പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. അതേസമയം വിവിധ ഉത്പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് വര്‍ധിപ്പിക്കുന്നതോടെ രാജ്യത്തെ വിവിധ ഉത്പ്പന്നങ്ങള്‍ക്ക് വില വര്‍ധിക്കും. ഇന്ന് ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നികുതി ഘടന അവലോലകനം ചെയ്ത് പുതിയ തീരുമാനം പ്രാബല്യത്തില്‍ കൊണ്ടുവരും. അതേസമയം മാന്ദ്യത്തിനിടയിലും ജിഎസ്ടി നിരക്ക് വര്‍ധിപ്പിച്ചാല്‍ സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ ആഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം സെസ് നിരക്കുകളെയോ നിരക്ക് കാലിബ്രേഷനെയോ ഉയര്‍ത്തുന്നതിനെതിരെയും പശ്ചിമ ബംഗാള്‍ എതിര്‍ത്തു. വ്യവസായ മേഖലയും ഉപഭോഗ മേഖലയും ഏറ്റവും വലിയ ദുതിരമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ വ്യക്തമാക്കി. നികുതി നിരക്ക് വര്‍ധിപ്പിച്ചാല്‍ രാജ്യത്ത് വിലക്കയറ്റം ഉണ്ടാകുമെന്നാണ് വിദഗ്ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്.
ജിഎസ്ടി നിരക്കും സെസും വര്‍ധിപ്പിച്ച് വരുമാനം വര്‍ധിപ്പിക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വരുമാന ഇടിവ് നികത്തി ജിഎസ്ടി സമാഹരണം 1.1 ലക്ഷം കോടിയിലേക്കെത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ജിഎസ്ടി നിരക്ക് വര്‍ധിപ്പിക്കുന്നതോടെ രാജ്യത്തെ ഉപഭോഗ നിക്ഷേപ മേഖലയെല്ലാം ഏറ്റവും വലിയ തളര്‍ച്ചയിലേക്കെത്തുമെന്നാണ് വിലയിരുത്തല്‍.