ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്; സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വിവിധ ഉത്പ്പന്നങ്ങളുടെ നിരക്ക് വര്‍ധിപ്പിച്ചേക്കും

December 18, 2019 |
|
News

                  ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്;  സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വിവിധ ഉത്പ്പന്നങ്ങളുടെ നിരക്ക് വര്‍ധിപ്പിച്ചേക്കും

ന്യൂഡല്‍ഹി: ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും.  സാമ്പത്തിക പ്രതിസന്ധി മൂലം വിവിധ  ഉത്പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍  സമ്മര്‍ദ്ദം ചെലുത്തിയേക്കും.  എന്നാല്‍ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവ് വന്നത് മൂലം കേന്ദ്രസര്‍ക്കാറിന് തിരിച്ചടി നേരിട്ടിരിക്കുകയാണ്. വിവിധ പദ്ധതികള്‍ക്കാവശ്യമായ ഫണ്ട് പോലും കേന്ദ്രസര്‍ക്കാറിന് കൈവശമില്ല. ഈ സാഹചര്യത്തില്‍ വിവിധ ഉത്പ്പന്നങ്ങളുടെ ജിഎസ്ടി നിരക്കില്‍ വര്‍ധനവുണ്ടായേക്കും.

 പുകയില ഉല്‍പ്പന്നങ്ങളുടെ മേലുള്ള സെസ് ഉയര്‍ത്തണമെന്ന ആവശ്യവും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ചേക്കും. പൊതു ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് ഈ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. ഇതിലൂടെ അധികമായി കിട്ടുന്ന തുക ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് വേണ്ടി വിനിയോഗിക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍  ഈ ഉത്പ്പന്നങ്ങള്‍ക്ക്  28 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത് ഇനിയും ഉയര്‍ത്താനാണ് കേന്ദ്രസര്‍ക്കാറിന്റെ അടുത്ത പദ്ധതി. സെസ് ഉയര്‍ത്തിയാല്‍ 190 ബില്യണ്‍ വരുമാനം അധികം ജിഎസ്ടി ഇനത്തില്‍ നേടാന്‍ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.  അതേസമയം ജിഎസ്ടി നിരക്കും, സെസും ഏര്‍പ്പെടുത്തിയാല്‍ ഈ മേഖലയില്‍ തളര്‍ച്ചയുണ്ടാകുമെന്നും, ഉപഭോഗത്തിലും വരുമാനത്തില്‍ ഭീമമായ തളര്‍ച്ച നേരിടേണ്ടി വരുമെന്നുമാണ് വിദഗ്ധര്‍ ഒന്നടങ്കം വിലയിരുത്തിയിട്ടുള്ളത്.  

ജിഎസ്ടി വരുമാനത്തില്‍ തളര്‍ച്ച നേരിട്ടതോടെ രാജ്യത്തെ സമ്പദ്വ്യവസ്ഥയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  കണക്കുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ കുറേക്കാലമായി വരുമാനത്തില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.  ജിഎസ്ടി വരുമാനത്തില്‍ വിവിധ മാസത്തിനിടെ ചാഞ്ചാട്ടം നേരിട്ടുണ്ട്. വരുമാനത്തില്‍ വലിയ ഏറ്റക്കുറിച്ചിലാണ് സംഭവിച്ചിട്ടുള്ളത്.  

അതേസമയം ജിഎസ്ടി വരുമാനത്തിലെ ഇടിവ് കേന്ദ്രസര്‍ക്കാറിന് നികത്തുകയെന്നതാണ് കേമന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യം. വരുമാനം എല്ലാ മാസവും 1.1 ലക്ഷം കോടി രൂപയായി ഉയര്‍ത്തുകയെന്നതാണ് ്‌കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യം. എന്നാല്‍  വിവിധ കാലയളവിലെ ജിഎസ്ടി വരുമാനത്തിലടക്കം ഭീമമായ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തിയത്.    

ജിസ്ടി വരുമാനത്തിലെ കണക്കുകള്‍ പറയുന്നത് ഇങ്ങനെ  

നവംബറിലെ ജിഎസ്ടി സമാഹരണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ജിഎസ്ടി സമഹാഹരണം 1.03 ലക്ഷം കോടി രൂപയിലേക്ക് കടന്നു.  2018 നവംബറിനെ അപേക്ഷിച്ച് ആറ് ശതമാനം വര്‍ധനവാണ് ജിഎസ്ടി സമാഹരണത്തില്‍ രേഖപ്പെടുത്തിയത്.  2018 നവംബര്‍ മാസത്തില്‍ ജിഎസ്ടി സമാഹരണത്തില്‍ രേഖപ്പെടുത്തിയത് ഏകദേശം 97,637 കോടി രൂപയായിരുന്നു. അതേസമയം 2019 ഒക്ടോബര്‍ മാസത്തിലെ ജിഎസ്ടി സമാഹരണം ഏദേശം 95,380  കോടി രൂപയായിരുന്നു. എന്നാല്‍ ജിഎസ്ടി നടപ്പിലാക്കിയിട്ടും കേന്ദ്രസര്‍ക്കാറിന് പ്രതീക്ഷിച്ച രീതിയില്‍ ജിഎസ്ടിയിലൂടെ വരുമാന നേട്ടം കൊയ്യാന്‍ സാധ്യംമാകുന്നില്ലെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  

എന്നാല്‍ ആഭ്യന്തര ഉപഭോഗം തിരിച്ചുവരവിന്റെ ലക്ഷണത്തിലാണെന്നും, സാമ്പത്തിക മേഖലയില്‍ ചില മാറ്റങ്ങള്‍ പ്രകടമായി തുടങ്ങിയിട്ടുണ്ടെന്നും ഇത് മൂലമാണ് നവംബറിലെ ജിഎസ്ടി സമാഹരണത്തില്‍ വര്‍ധനവുണ്ടായതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. നവംബര്‍ മാസത്തിലെ ജിഎസ്ടി പിരിവില്‍ 12 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.  അതേസമയം രണ്ടാം പാദത്തില്‍  ജിഡിപി നിരക്ക് താഴ്ന്ന നിരക്കിലേക്കെത്തിയിരുന്നു. ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കായിരുന്നു അത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ രേഖപ്പെടുത്തിയ വളര്‍ച്ചാ നിരക്ക് 4.5 ശതമാനമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

സെപ്റ്റംബറിലെ ജിഎസ്ടി സമാഹരണത്തില്‍ ആകെ 2.5 ശതമാനം ഇടിവും, ഒക്ടോബറില്‍ 5.3 ശതമാനം ഇടിവുമാണ് ആകെ ഉണ്ടായിയിട്ടുള്ളത്.  2018 നെ അപേക്ഷിച്ചുള്ള കണക്കുകളാണിത്.  അതേസമയം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ജിഎസ്ടി സമാഹരണത്തില്‍ വന്‍ ഇടിവ് വന്നിട്ടുണ്ടെന്നണ് റിപ്പോര്‍ട്ട്. 3.38 ശതമാനം വര്‍ധനവാണ് ഏപ്രില്‍ മുതല്‍  ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ജിഎസ്ടിയിലൂടെ അധിക വരുമാനം നേടാന്‍ സാധിക്കുമെന്ന കേന്ദ്രസര്‍ക്കാറിന്റെ എല്ലാ പ്രതീക്ഷകള്‍ക്കും വിപരീതമായിട്ടാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സെപ്റ്റംബറില്‍ കേന്ദ്ര ജിഎസ്ടിയിലെ വരുമാനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്  16,630 കോടി രൂപയാണെന്നാണ് കണക്കുളിലൂടെ തുറന്നുകാട്ടുന്നത്. സംസ്ഥാന ജിഎസ്ടിയിലെ ആകെ സമാഹരണം 22,598 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. കയറ്റമതി ഇറക്കുമതിയിലെ ആകെ ജിഎസ്ടി സമാഹരണം  45,069  കോടി രൂപയുമാണ്. 

ഈ വര്‍ഷം മൂന്നാം തവണയാണ് ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് തഴെ എത്തിയിട്ടുള്ളത്. അതേസമയം മേയ് മാസത്തില്‍ ജിഎസ്ടി വരുമാനത്തില്‍ ആകെ രേഖപ്പെടുത്തിയത്  1,00,289 കോടി രൂപയും, ഏപ്രില്‍  മാസത്തില്‍  1,13,865 കോടി രൂപയുമാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍, മെയ് മാസത്തില്‍ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കെത്തിയ സ്ഥാനത്താണ് ജൂണില്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെ എത്തിയത്. ജിഎസ്ടിയിലൂടെ നികുതി തട്ടിപ്പുകള്‍ തടയാന്‍ കഴിയുമെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദങ്ങളെ പൊളിച്ചെഴുതുകയാണ് പുതിയ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved