
റിയല്‍ എസ്റ്റേറ്റ്, ലോട്ടറി നികുതിനിരക്കുകള്‍ ന്യായീകരിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ നാളെ വീണ്ടും ഒത്തുചേരും. വീഡിയോ കോണ്‍ഫറന്‍സിംങിലൂടെ യോഗം നടത്തി ഇത്തരം നിര്‍ണായക വിഷയങ്ങള്‍ തീരുമാനിക്കാന്‍ കഴിയാത്തതിനാല്‍ കേളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പ്രതിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അംഗങ്ങള്‍ക്ക് നേരിട്ട് പങ്കെടുക്കാന്‍ സൗകര്യമൊരുക്കിക്കൊണ്ട് ജിഎസ്ടി കൗണ്‍സില്‍ യോഗം നാളെത്തേക്ക് മാറ്റിയത്.
ലോട്ടറി നികുതി ഏകീകരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനം നാളെ ഉണ്ടായേക്കും. ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള ജി.എസ്.ടി കൗണ്‍സില്‍ നിര്‍മ്മാണ ഭവന നിര്‍മ്മാണ വസ്തുവിലും ലോട്ടറിയിലും മന്ത്രിമാര്‍ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായിക്കഴിഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലെയും മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും.