ജിഎസ്ടി കുടിശ്ശിക തീര്‍ക്കാന്‍ ഇളവുകള്‍; ലേറ്റ് ഫീ പ്രതിമാസം 500 രൂപ മാത്രം

July 02, 2021 |
|
News

                  ജിഎസ്ടി കുടിശ്ശിക തീര്‍ക്കാന്‍ ഇളവുകള്‍;  ലേറ്റ് ഫീ പ്രതിമാസം 500 രൂപ മാത്രം

തിരുവനന്തപുരം: 2017 ജൂലൈ മുതല്‍ 2021 ഏപ്രില്‍ വരെ ജിഎസ്ടി 3ബി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് അനുവദിച്ചിരുന്ന ലേറ്റ് ഫീസിലെ ഇളവ് ഓഗസ്റ്റ് 31 വരെ നീട്ടി. ഈ കാലയളവില്‍ വിറ്റുവരവ് ഇല്ലാത്തവര്‍ (നില്‍ റിട്ടേണ്‍) പ്രതിമാസം 500 രൂപ നിരക്കില്‍ മാത്രം ലേറ്റ് ഫീ അടച്ചാല്‍ മതിയാകും. പരമാവധി 6000 രൂപയാണ് അടയ്‌ക്കേണ്ടി വരിക. ഈ ഇളവില്ലായിരുന്നെങ്കില്‍ ഇവര്‍ ഒന്നേകാല്‍ ലക്ഷം രൂപ വരെയാണ് അടയ്‌ക്കേണ്ടിയിരുന്നത്.

മുന്‍ സാമ്പത്തിക വര്‍ഷം ഒന്നരക്കോടി വരെ വിറ്റുവരവുള്ളവര്‍ക്ക് പ്രതിമാസം പരമാവധി 2000 രൂപയും ഒന്നരക്കോടി മുതല്‍ 5 കോടി വരെ വിറ്റുവരവുള്ളവര്‍ക്ക് പരമാവധി 5000 രൂപയും പ്രതിമാസം ലേറ്റ് ഫീസായി അടച്ച് റിട്ടേണ്‍ സമര്‍പ്പിക്കാം. 60,000 രൂപ മുതല്‍  96,000 രൂപ വരെയാണ് ഇവര്‍ക്കു ഇളവിലൂടെ ലാഭിക്കാനാകുക. ജിഎസ്ടി റജിസ്ട്രേഷന്‍ എടുത്ത ശേഷം വിവിധ കാരണങ്ങളാല്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാതിരിക്കുന്ന അര ലക്ഷത്തോളം പേര്‍ക്ക് ഈ ഇളവു സഹായകമാകും. ജിഎസ്ടി നടപ്പാക്കിയപ്പോള്‍ റജിസ്‌ട്രേഷന്‍ ആവശ്യമില്ലാതിരുന്ന ഒട്ടേറെ വ്യാപാരികള്‍ റജിസ്‌ട്രേഷന്‍ എടുത്തതായും കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ പലരും റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ല. ഇതു കാരണം കുന്നുകൂടിയ ലേറ്റ്ഫീസില്‍ കിഴിവു നല്‍കണമെന്നു വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു.

Read more topics: # ജിഎസ്ടി, # GST,

Related Articles

© 2025 Financial Views. All Rights Reserved