കേരളത്തിന് ഒരു ശതാമാനം പ്രളയദുരന്ത സെസ്; അംഗീകാരം ലഭിച്ചാല്‍ ഒരു ശതമാനം സെസ് ജിഎസ്ടിയോടപ്പം രണ്ട് വര്‍ഷത്തേക്ക് നടപ്പിലാക്കാം

January 07, 2019 |
|
News

                  കേരളത്തിന് ഒരു ശതാമാനം പ്രളയദുരന്ത സെസ്; അംഗീകാരം ലഭിച്ചാല്‍ ഒരു ശതമാനം സെസ് ജിഎസ്ടിയോടപ്പം രണ്ട് വര്‍ഷത്തേക്ക് നടപ്പിലാക്കാം

കേരളത്തെ നടുക്കിയ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് ഒരു ശതമാനം സെസ് ഏര്‍പ്പെടുത്താന്‍ ജിഎസ്ടി മന്ത്രി തല ഉപസമിതിയില്‍ തീരുാമനമായതയി റിപ്പോര്‍ട്ട്. പ്രളയ ദുരന്തം നേരിട്ട് സംസ്ഥാനം കരകയറാനുള്ള ശ്രമത്തിലാണിപ്പോള്‍. അതിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്നത്. അത് കൊണ്ടാണ് ജിഎസ്ടിയില്‍ കേന്ദ്രം ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തിയത്.

1.5 കോടി രൂപ വരെയുള്ള വാണിജ്യ സംരംഭകര്‍ക്ക് അനുമാന നികുതി കൊണ്ട് വരാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്. അതേ സമയം ശുപാര്‍ശ അടുത്ത ജിഎസ്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ സമര്‍പ്പിക്കും. അംഗീകാരം ലഭിച്ചാല്‍ ഒരു സതാമനം സെസ് രണ്ട് വര്‍ഷത്തേക്ക് സര്‍ക്കാറിന് ഈടാക്കാം.  പ്രകൃതി ദുരന്തം നേരിട്ട പശ്ചാത്തലത്തിലാണിത്. സെസ് ഏര്‍പ്പെടുത്തുന്നതോടെ വ്യാപരികള്‍ ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ വര്‍ഷത്തിലെരിക്കല്‍ അടച്ചാല്‍ മതിയാകും. 

അതേ സമയം ഏതെല്ലാം ഉത്പന്നങ്ങള്‍ക്കാണ് സെസ് ചുമത്തുകയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യത്തില്‍ പൂര്‍ണ അധികാരവും നല്‍കുന്നുണ്ട്. ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തേണ്ടത്. അംഗീകാരം ലഭിച്ചാല്‍ സംസ്ഥാന സര്‍ക്കാറിന് സെസ് നടപ്പിലാക്കാം. 

 

Related Articles

© 2025 Financial Views. All Rights Reserved