
ന്യൂഡല്‍ഹി: ജിഎസ്ടി സമാഹരണം വീണ്ടും ഒരുലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തിയതായി റിപ്പോര്‍ട്ട്. ജൂലൈ മാസത്തില്‍ ജിഎസ്ടി വരുമാനമായി ആകെ ഒഴുകിയെത്തിയത് 1.02 ലക്ഷം കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ജിഎസ്ടി സമാഹരണത്തില്‍ 5.8 ശതമാനം വര്‍ധനവാണ് ജിഎസ്ടി സമാഹരണത്തിലുണ്ടായിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ജിഎസ്ടി സമാഹരണത്തില്‍ ആകെ രേഖപ്പെടുത്തിയത് 96,483 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
എന്നാല്‍ ജൂണിലെ ജിഎസ്ടി സമാഹരണത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. നടപ്പുസാമ്പത്തിക വര്‍ഷത്തെ ആദ്യത്തില്‍ ജൂണിലെ ജിഎസ്ടി സമാഹരണം 99,939 കോടി രൂപയിലെത്തിയത് കേന്ദ്രസര്‍ക്കാറിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ജിഎസ്ടി വരുമാനത്തില്‍ ജൂലൈ മാസത്തില്‍ നേരിയ വര്‍ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ജിഎസ്ടിയില്‍ വന്‍ തട്ടിപ്പുകളും നടക്കുന്നുണ്ടെന്നും, ഇതുമൂലമാണ് കേന്ദ്രസര്‍ക്കാറിന് പ്രതീക്ഷിച്ച രീതിയില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കാതിരുന്നതെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന വിമര്‍ശനം.
കേന്ദ്ര ജിഎസ്ടിയായി ജൂലൈ മാസത്തില്‍ രേകഖപ്പെടുത്തിയിട്ടുള്ളത് 17,912 കോടി രൂപയും, സംസ്ഥാന ജിഎസ്ടിയില്‍ ആകെ വരുമാനമായി എത്തിയിട്ടുള്ളത് 50,612 കോടി രൂപയും, കയറ്റുമതി-ഇറക്കുമതി എന്നിവയെ ആശ്രയിക്കുന്ന സംയോജിത ജിഎസ്ടി വരുമാനമായി എത്തിയത് 24,246 കോടി രൂപയുമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.അതേസമയം മേയ് മാസത്തില്‍ ജിഎസ്ടി വരുമാനത്തില്‍ ആകെ രേഖപ്പെടുത്തിയത് 1,00,289 കോടി രൂപയും, ഏപ്രില്‍ മാസത്തില്‍ 1,13,865 കോടി രൂപയുമാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍, മെയ് മാസത്തില്‍ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കെത്തിയ സ്ഥാനത്താണ് ജൂണില്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെ എത്തിയത്. ജിഎസ്ടിയിലൂടെ നികുതി തട്ടിപ്പുകള്‍ തടയാന്‍ കഴിയുമെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദങ്ങളെ പൊളിച്ചെഴുതുകയാണ് പുതിയ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
അതേസമയം കേന്ദ്ര ജിഎസ്ടി (CGST) വരുമാനം ജൂണില്‍ രേഖപ്പെടുത്തിയത് 18,366 കോടി രൂപയാണ്. സംസ്ഥാനങ്ങളുടെ ജിഎസ്ടി (SGST) വരുമാനത്തില്‍ രേഖപ്പെടുത്തിയത് 25,343 കോടി രൂപയുമാണ് ജൂണ്‍ മാസത്തില്‍ രേഖപ്പെടുത്തിയത്. അതേസമയം കയറ്റുമതി, ഇറക്കുമതി എന്നിവയെ ആശ്രയിക്കുന്ന സംയോജിത ജിഎസ്ടി വരുമാനമായി ജൂണ്‍ മാസത്തില്‍ ആകെ രേഖപ്പെടുത്തിയത് 47,772 കോടി രൂപയുമാണ്.