
ന്യൂഡല്‍ഹി: രാജ്യത്തെ 8 കമ്പനികള്‍ 224 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. 1289 കോടി രൂപയുടെ വ്യാജ ഇന്‍വോയ്‌സ്റ്റുകള്‍ ഉണ്ടാക്കിയാണ് ജിഎസ്ടിയില്‍ വന്‍ തട്ടിപ്പും സാമ്പത്തിക ക്രമക്കേടും നടത്തിയത്. ഹൈദരാബാദിലെ ജിഎസ്ടി കമ്മീഷണറേറ്റ് പുറത്തുവിട്ടതാണ് ഈ വിവരം. ജിഎസ്ടിയില്‍ വന്‍ തിരിമറിയും ക്രമക്കേടും ഉണ്ടായതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.സ്റ്റീല്‍, ഇരുമ്പ് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനികളാണ് ജിഎസ്ടിയില്‍ വന്‍തിരിമറി നടത്തിയിട്ടുള്ളത്.
തട്ടിപ്പ് നടത്തിയതിന് പിന്നില്‍ ഉന്നത നേതൃത്വവും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് സൂചന. തട്ടിപ്പ് നടത്തിയ ഒരാളില്‍ നിന്ന് 19.5 കോടി രൂപയോളം ജിഎസ്ടി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.തട്ടിപ്പ് നടത്തിയതിന് പിന്നില്‍ കൂടുതല്‍ അന്വേഷണം നടത്താനും ജിഎസ്ടി അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. വ്യാജ ബില്ലുകളും, ഇന്‍വോയ്‌സ്റ്റുകളും ഉണ്ടാക്കി തട്ടിപ്പ് നടത്തിയത് എങ്ങനെയാണെന്നാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ഇതിന് മുന്‍പും സമാനമായ സംഭവങ്ങള്‍ ജിഎസ്ടിയില്‍ നടന്നിട്ടുണ്ടെന്നാണ് വിവരം.