
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട ആരോഗ്യ വെബ്‌സൈറ്റിലേക്ക് ചൈനീസ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി വിലപിടിപ്പുള്ള വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. 68 ലക്ഷം വിവരങ്ങളുടെ രേഖകള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുസംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗികളുടെയും, ഡോക്ടര്‍മാരുടെയും നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് വിവരം. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ഫൈര്‍ഐയാണ് ഇക്കാര്യം സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആരോഗ്യ രംഗത്തെ ഗവേഷണ വിവരങ്ങളടക്കം ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് വിവരം. മോഷ്ടിക്കപ്പെട്ട വിവരങ്ങള്‍ ചൈനീസ് കമ്പനികള്‍ വിപണനത്തിന് വേണ്ടി റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ഇന്ത്യക്ക് പുറമെ വിവിധ രാജ്യങ്ങളിലെ ആരോഗ്യ വെബ്‌സൈറ്റിലേക്ക് ചൈനീസ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്നും വിലയിരുത്തലുണ്ട്. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യയിലെ ആരോഗ്യ വെബ്‌സൈറ്റിലേക്ക് ചൈനീസ് ഹൈക്കര്‍മാര്‍ കടന്നുകയറി വിവരങ്ങള്‍ ചോര്‍ത്തിയത്. ഫോളന്‍സ്‌കെയ്519 എന്ന പേരിലുള്ള വ്യക്തിയാണ് രജ്യത്തെ പ്രധാനപ്പെട്ട ആരോഗ്യവെബ്‌സൈറ്റില്‍ കടന്നുകയറി വിവരങ്ങള്‍ മോഷ്ടിച്ചത്. വ്യക്തികളുടെ തിരിച്ചറിയല്‍ രേഖകളും, സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 6,800,000 രേഖകളില്‍ വ്യക്തികളുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫിബ്രുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ രാജ്യത്തെ പ്രമുഖ ആരോഗ്യ വെബ്‌സൈറ്റിലേക്ക് നുഴഞ്ഞുകയറി വന്‍ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ചൈനയിലെ വിവിധ കമ്പനികള്‍ വന്‍ തോതില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന ആരോപണവും അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്നു. വിവിധ രാഷ്ട്രങ്ങളുടെ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി ചൈനീസ് കമ്പനികള്‍ ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാണ് അന്താരാഷ്ട്ര തലത്തില്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണം. ചൈനീസ് സര്‍ക്കാര്‍ വിവിധ രാജ്യങ്ങളിലെ ആരോഗ്യ വെബ്‌സൈറ്റില്‍ നുഴഞ്ഞുകയറാന്‍ ചൈനീസ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറാനുള്ള ശ്രമത്തിലാണിപ്പോളെന്നാണ് അമേരിക്കന്‍ സൈബര്‍ സെക്യൂരിറ്റി കമ്പനികള്‍ മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ APT22 എന്ന ചൈനീസ് ഗ്രൂപ്പാണ് ആഗോളതലത്തിലെ വിലപിടിപ്പുള്ള വെബ്‌സൈറ്റിലേക്ക് നുഴഞ്ഞുകയറാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. ഹാക്കര്‍മാര്‍ക്കെതിരെ ശക്തമയ പ്രതിരോധം വേണമെന്നും, വെബ്‌സൈറ്റുകളില്‍ കൂടുതല്‍ സുരക്ഷയൊരുക്കണമെന്നുമാണ് അമേരിക്കന്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നത്.