
കൊല്‍ക്കത്ത: ചൈനയിലെ ഇലക്ട്രോണിക് ഉല്‍പ്പന്ന നിര്‍മാതാക്കളായ ഹയര്‍ ഗ്രൂപ്പ് ഈ വര്‍ഷം ഇന്ത്യയില്‍ 775 കോടി രൂപ നിക്ഷേപിക്കും. ഒരു വര്‍ഷം കൊണ്ടാണ് ഇത്രയും തുക നിക്ഷേപമിറക്കുന്നത്. ഹയറിന്റെ പ്രാദേശിക അനുബന്ധ കമ്പനിയായ ഹയര്‍ അപ്ലയന്‍സസ് ഇന്ത്യയുടെ വിപണി മൂലധനം ഇരട്ടിയില്‍ അധികം ഉയര്‍ന്ന് നാലായിരം കോടി രൂപയായതോടെയാണ് കൂടുതല്‍ നിക്ഷേപത്തിന് കമ്പനി തയ്യാറെടുക്കുന്നത്.
നേരത്തെ ഹയര്‍ അപ്ലയന്‍സസിന്റെ വിപണിമൂലധനം 1900 കോടി രൂപയായിരുന്നു. നിലവിലെ ട്രെന്റ് കണക്കിലെടുത്താല്‍ നിക്ഷേപം വരും വര്‍ഷമായിരിക്കുമെന്നാണ് വിലയിരുത്തല്‍. മേക്ക് ഇന്‍ ഇന്ത്യാ പദ്ധതികളുടെ ഭാഗമായി പ്രൊജക്ടുകള്‍ക്കും ഗ്രേറ്റര്‍ നോയ്ഡയിലുള്ള രാജ്യത്തെ രണ്ടാമത്തെ നിര്‍മാണ ഫാക്ടറിക്കുമാണ് നിക്ഷേപത്തിലൂടെ മുന്‍ഗണന നല്‍കുന്നതെന്ന് ഹയര്‍ അപ്ലയന്‍സസ് ഇന്ത്യാ പ്രസിഡന്റ് എറിക് ബ്രാഗന്‍സ അറിയിച്ചു.