ഹാള്‍മാര്‍ക്ക് ടാഗ് ഇല്ലാത്ത സ്വര്‍ണം വിറ്റാല്‍ 'പണിയാകും'; തദ്ദേശീയമായി നിര്‍മ്മിക്കുന്ന സ്വര്‍ണത്തിന് ടാഗ് നിര്‍ബന്ധം; രണ്ട് ഗ്രാമില്‍ കൂടുതലുള്ള ആഭരണത്തിന്റെ വില്പന സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശമിങ്ങനെ

August 06, 2019 |
|
News

                  ഹാള്‍മാര്‍ക്ക് ടാഗ് ഇല്ലാത്ത സ്വര്‍ണം വിറ്റാല്‍ 'പണിയാകും'; തദ്ദേശീയമായി നിര്‍മ്മിക്കുന്ന സ്വര്‍ണത്തിന് ടാഗ് നിര്‍ബന്ധം; രണ്ട് ഗ്രാമില്‍ കൂടുതലുള്ള ആഭരണത്തിന്റെ വില്പന സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശമിങ്ങനെ

ഡല്‍ഹി: രാജ്യത്തെ റജിസ്റ്റര്‍ ചെയ്ത ജൂവല്ലറികള്‍ക്ക് മാത്രമേ ഇനി മുതല്‍ സ്വര്‍ണ വില്‍പന അനുവദിക്കൂവെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. മാത്രമല്ല ആഭരണങ്ങളില്‍ ഹാള്‍മാര്‍ക്ക് ടാഗ് ഇനിമുതല്‍ നിര്‍ബന്ധമാണ്. സ്വര്‍ണത്തിന്റെ സംശുദ്ധി ഉറപ്പാക്കാന്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് ഇറക്കുന്നതാണ് ഹാള്‍മാര്‍ക്ക് ടാഗ്.

മാത്രമല്ല ആഭ്യന്തര വിപണിയില്‍ രണ്ട് ഗ്രാമില്‍ കൂടുതല്‍ തൂക്കം വരുന്ന സ്വര്‍ണത്തിന്റെ വില്‍പനയ്ക്ക് കര്‍ശന നിയന്ത്രണമാണ് വരുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മാത്രല്ല റീട്ടെയില്‍ ജൂവല്ലറികളിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഹാള്‍മാര്‍ക്ക് ടാഗ് നിര്‍ബന്ധമാണെന്നും സ്വര്‍ണ വില്പന സംബന്ധിച്ചുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം എല്ലാം പാലിക്കണമെന്നും അറിയിപ്പുണ്ട്. 

ഉപയോക്താക്കള്‍ സ്വര്‍ണ്ണത്തിന്റെ വിശ്വാസ്യതയും ഉറപ്പാക്കുന്ന ഹാള്‍മാര്‍ക്ക് മുദ്രയുളള സ്വര്‍ണ്ണം മാത്രം വാങ്ങണമെന്നാണ് ബിഐഎസ് ആഹ്വാനം ചെയ്യുന്നതെന്ന് ബിഐഎസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അറിയിച്ചിരുന്നു. രാജ്യത്ത് നിലവില്‍ 24,000 രജിസ്‌ട്രേഡ് ജ്വല്ലറികളും 700 ബിഐഎസ് അംഗീകൃത ഹാള്‍മാര്‍ക്കിംഗ് സെന്ററുകളുമുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved