ഹാപ്പിയെസ്റ്റ് മൈന്‍ഡ്സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു; ഓഹരിയിന്മേല്‍ നിക്ഷേപകന് 185 രൂപ നേട്ടം

September 17, 2020 |
|
News

                  ഹാപ്പിയെസ്റ്റ് മൈന്‍ഡ്സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു; ഓഹരിയിന്മേല്‍ നിക്ഷേപകന് 185 രൂപ നേട്ടം

നിക്ഷേപകര്‍ക്ക് ഇരട്ടിയിലേറെ നേട്ടം സമ്മാനിച്ച് ഹാപ്പിയെസ്റ്റ് മൈന്‍ഡ്സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു. 351 രൂപ നിലവാരത്തിലാണ് ബിഎസ്ഇയില്‍ വ്യാപാരം തുടങ്ങിയത്. ഇതോടെ ഒരു ഓഹരിയിന്മേല്‍ നിക്ഷേപകനുണ്ടായ നേട്ടം 185 രൂപയാണ്.

166 രൂപയായിരുന്നു കമ്പനിയുടെ ഒരുഓഹരിയുടെ ഐപിഒ വില. ടെക് കമ്പനിയായ ഹാപ്പിയസ്റ്റ് മൈന്‍ഡ്സിന്റെ ഓഹരിവില ഒരുവേള 395 നിലാവാരത്തിലേയ്ക്ക് ഉയരുകയും ചെയ്തു. ഇതോടെ കമ്പനിയുടെ വിപണിമൂല്യം 5,409 കോടിയായി ഉയര്‍ന്നു. കഴിഞ്ഞയാഴ്ച അവസാനിച്ച 702 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്പനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Related Articles

© 2025 Financial Views. All Rights Reserved