ഹോങ്കോങിലെ ജനാധിപത്യ പ്രക്ഷോഭം ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണി; ആശങ്കയറിയിച്ച് വിദഗ്ധര്‍ രംഗത്ത്

August 24, 2019 |
|
News

                  ഹോങ്കോങിലെ ജനാധിപത്യ പ്രക്ഷോഭം ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണി; ആശങ്കയറിയിച്ച് വിദഗ്ധര്‍ രംഗത്ത്

കേംബ്രിഡ്ജ്: ബിസിനസ് ലോകത്തിനും,നിക്ഷേപകര്‍ക്കും ഇഷ്ട ഇടമാണ് ഹോങ്കോങ്. എന്നാല്‍ അടുത്ത കാലത്ത് ഹോങ്കോങില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധികളും, ജനാധിപത്യ പ്രക്ഷോഭങ്ങളും മൂലം  ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമുണ്ടാകരുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ കാര്‍മെന്‍ റെയ്ന്‍ഹാര്‍ട്ട് രംഗത്തെത്തിയിരിക്കുകയാണ്. ഹോങ്കോങിലെ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ കാരണം എഷ്യന്‍ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നാണ് കാര്‍മെന്‍ റെയ്ന്‍ഹാര്‍ട്ട് ലോക രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പായി നല്‍കുന്നത്. ഹോങ്കോങിലെ രാഷ്ട്രീയ സാഹചര്യം ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയാകും വിധം പടര്‍ന്ന് പന്തലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇതുവരെ പലരും ചൂണ്ടിക്കാട്ടിയത് ഹോങ്കോങിലെ രാഷ്ട്രീയ പ്രതിസന്ധി ചൈനയ്ക്കാണ് കടുത്ത വെല്ലുവിളി ഉയര്‍ത്തുക എന്നതാണ്. അക്കാര്യം തള്ളിക്കളഞ്ഞുകൊണ്ടാണ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയെ പ്രൊഫസര്‍ ഹോങ്കോങിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ കൂടുതല്‍ ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഹോങ്കോങിലെ ജനാധിപത്യ സംഘര്‍ഷങ്ങളില്‍ കൂടുതല്‍ ആശങ്കയാണ് ആഗോള സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം പ്രകടിപ്പിച്ചിട്ടുള്ളത്. 

ഹോങ്കോങിലെ സംഘര്‍ഷാവസ്ഥ മൂലം നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍മാറുന്ന അവസ്ഥായാണ് ഉണ്ടായിട്ടുള്ളത്. ജനാധിപത്യ പ്രക്ഷേഭങ്ങള്‍ ശക്തിപ്പെട്ടതിനെ തുടര്‍ന്ന്  2019 ലെ ജിഡിപി വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചതായി ചീഫ് എക്സിക്യൂട്ടിവ് കാരി ലാം വ്യക്തമാക്കി, 2019 ല്‍ ആകെ പ്രതീക്ഷിച്ച ജിഡിപി വളര്‍ച്ചാ നിരക്ക് രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജിഡിപി വളര്‍ച്ചാ നിരക്ക്  പൂജ്യം മുതല്‍ ഒരു ശതമാനമായി വെട്ടിക്കുറച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ നിക്ഷേപകര്‍ പിന്നോട്ടുപോകുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.  ജനാധിപത്യ പ്രക്ഷോഭങ്ങള്‍ ഇനിയും അവസാനിച്ചില്ലെങ്കില്‍ ഹോങ്കോങ് വലിയ തകര്‍ച്ചയിലേക്ക് നീങ്ങുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം വിലയിരുത്തിയിട്ടുള്ളത്.  അതേസമയം ഹോങ്കോങിന്റെ ജിഡിപി നിരക്ക് വെട്ടിക്കുറച്ചതോടെ നിക്ഷേപകര്‍ക്കും, കോര്‍പറേറ്റുകള്‍ക്കും ഹോങ്കോങിനോടുള്ള താത്പര്യം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.  

അതേസമയം ഹോങ്കോങിലെ ജനാധിപത്യ പ്രോക്ഷഭങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അമേരിക്കയാണെന്നും, അമേരിക്കയുടെ കരങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നുമാണ് ചൈനയുടെ ആരോപണം. ഹോങ്കോങില്‍ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുന്നതിന്റെ പ്രധാന താകണം ഹോങ്കോങിലെ കുറ്റവാളികളെ വിചാരണ ചെയ്യാന്‍ ചൈനയ്ക്ക് കൈമാറുന്ന ബില്ല് കാരി ലാം അവതരിപ്പിച്ചത് മൂലമാണ്  ഹോങ്കോങില്‍ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടാന്‍ ഇടയാക്കിയത്. ചൈനീസ് ഭരണകൂടവുമായുള്ള സഹകരണത്തിന് യാതൊരു താത്പര്യമില്ലെന്നറിയിച്ചായിരുന്നു ജനം ഇപ്പോള്‍ തെരുവിലിറങ്ങിയിട്ടുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved