
ന്യൂഡല്‍ഹി: സ്വകാര്യ മേഖലയില്‍ 50,000 രൂപ വരെ മാസശമ്പളമുളള ജോലികള്‍ക്ക് 75 ശതമാനം പ്രാദേശിക സംവരണം ഏര്‍പ്പെടുത്തി ഹരിയാന സര്‍ക്കാര്‍. ഹരിയാനയില്‍ ജനിച്ചവര്‍ക്കും കുറഞ്ഞത് അഞ്ച് വര്‍ഷം എങ്കിലും ഹരിയാന സംസ്ഥാനത്ത് താമസിക്കുന്നവര്‍ക്കും ആനുകൂല്യം ലഭിക്കും.
ഇതു സംബന്ധിച്ച വിശദമായ വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. കുറഞ്ഞത് 10 പേരെങ്കിലും ജോലി ചെയ്യുന്ന സ്വകാര്യ കമ്പനികളും ട്രസ്റ്റുകളും സൊസൈറ്റികളുമാണ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്.
സ്വകാര്യ മേഖലയില്‍ നടപ്പാക്കിയ സംവരണം വ്യവസായ രംഗത്തെയും സംസ്ഥാനത്തെ നിക്ഷേപ പ്രവര്‍ത്തനങ്ങളെയും ദേഷകരമായി ബാധിക്കുമെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. കമ്പനികള്‍ സംസ്ഥാനത്തിന് പുറത്തേക്ക് പോകാന്‍ നിയമം ഇടയാക്കിയേക്കുമെന്നും വിദ?ഗ്ധര്‍ അഭിപ്രായപ്പെടുന്നു.